o മാഹി ആശുപത്രിയിൽ പുതിയകെട്ടിടം പദ്ധതി പുനരുജ്ജീവന ചടങ്ങ് നാളെ പ്രധാന മന്ത്രി ഉത്ഘാടനം ചെയ്യും
Latest News


 

മാഹി ആശുപത്രിയിൽ പുതിയകെട്ടിടം പദ്ധതി പുനരുജ്ജീവന ചടങ്ങ് നാളെ പ്രധാന മന്ത്രി ഉത്ഘാടനം ചെയ്യും

 മാഹി ആശുപത്രിയിൽ പുതിയകെട്ടിടം പദ്ധതി പുനരുജ്ജീവന ചടങ്ങ് നാളെ പ്രധാന മന്ത്രി ഉത്ഘാടനം ചെയ്യും 



മാഹി ഗവൺമെന്റ് ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ 

പദ്ധതി പുനരുജ്ജീവന ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്ഘാടനം ചെയ്യും. മാർച്ച് ഒന്നിന് പുതുച്ചേരിയിൽ വിവിധ പരിപാടികൾ പങ്കെടുക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസ് വഴി കാലത്ത് 11.30 മണിക്ക് ഉത്ഘടനം ചെയ്യും.ചടങ്ങിൽ പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ കെ കൈലാസനാഥൻ, മുഖ്യമന്ത്രി എൻ രംഗസാമി, പൊതുമരാമത്ത് മന്ത്രി കെ ലക്ഷ്മിനാരായണൻ, എം പി മാരായ ശെൽവഗണബതി, വി വൈതിലിംഗം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.മാഹിയിൽ നടക്കുന്ന ചടങ്ങിൽ മാഹി എം എൽ എ രമേഷ് പറമ്പത്ത്, റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻകുമാർ തുടങ്ങിയവർ പങ്കെടുക്കും.

Post a Comment

Previous Post Next Post