പയ്യാവൂർ ഊട്ടുത്സവം - പുത്തൻ മഠം നെയ്യമ്യത് സംഘം നെയ്യ് സമർപ്പണം നടത്തി
പന്തക്കൽ: കോപ്പാലം പുത്തൻ മഠം വയത്തൂരപ്പൻ ശിവക്ഷേത്രത്തിലെ നെയ്യമ്യത് വ്രതക്കാർ ഞായറാഴ്ച്ചപയ്യാവൂർ ശിവക്ഷേത്രത്തിലെത്തിഊട്ടുത്സത്തിലെ ചടങ്ങായ നെയ്യ് സമർപ്പണം നടത്തി.തിങ്കളാഴ്ച്ച നടക്കുന്ന നെയ്യാട്ടം, അടിയിലൂൺ എന്നീ കർമ്മങ്ങൾക്ക് ശേഷം നെയ്യമൃത് സംഘം നാട്ടിലേക്ക് മടങ്ങും.കഴിഞ്ഞ കുംഭ സംക്രമ നാളിലാണ് മഠം കാരണവർ രാധാകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള നെയ്യമ്യത് സംഘം വ്രതം നോറ്റ് മഠത്തിൽ പ്രവേശിച്ചത്.ശനിയാഴ്ച്ച രാത്രിയാണ് സംഘം ഓംകാര മന്ത്ര ധ്വനികളോടെ നെയ്യ് നിറച്ച കിണ്ടികളുമായി മഠത്തിൽ നിന്ന് പയ്യാവൂരിലേക്ക് യാത്ര തിരിച്ചത്

Post a Comment