o മനയിൽ ക്ഷേത്ര പരിസരത്ത് സൺഡേ സേവ: ശുചീകരണ പ്രവർത്തനത്തിന് വൻ പങ്കാളിത്തം
Latest News


 

മനയിൽ ക്ഷേത്ര പരിസരത്ത് സൺഡേ സേവ: ശുചീകരണ പ്രവർത്തനത്തിന് വൻ പങ്കാളിത്തം

 *മനയിൽ ക്ഷേത്ര പരിസരത്ത് സൺഡേ സേവ: ശുചീകരണ പ്രവർത്തനത്തിന് വൻ പങ്കാളിത്തം*








ചെറിയത്ത് – ചക്കമ്പത്ത് റോഡ്, മനയിൽ ക്ഷേത്ര പരിസരം:

ദേശീയ ശുചിത്വ പ്രസ്ഥാനമായ Swachh Bharat Abhiyan സന്ദേശം പ്രാവർത്തികമാക്കി സൺഡേ സേവ സന്നദ്ധ പ്രവർത്തകർ നടത്തിയ ശുചീകരണ പ്രവർത്തനം പ്രദേശത്ത് ശ്രദ്ധേയമായ മാറ്റത്തിന് വഴിവച്ചു.



ആഴ്ചകളായി തുടർച്ചയായി സംഘടിപ്പിച്ചു വരുന്ന ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി, കാടുപിടിച്ച് നടന്നു പോകാൻ പോലും പ്രയാസമായിരുന്ന ചെറിയത്ത് – ചക്കമ്പത്ത് റോഡ് പൂർണ്ണമായും വൃത്തിയാക്കി സുഗമമായ പാതയാക്കി മാറ്റി.

 യുവാക്കളുടെ സജീവ പങ്കാളിത്തം ഈ പ്രവർത്തനത്തിന് ശക്തമായ പിന്തുണയായി.

അവധി ദിനം സമൂഹത്തിനായി സമർപ്പിച്ച യുവജനങ്ങളുടെ മാതൃകാപരമായ സേവനം നാട്ടുകാർ പ്രശംസിച്ചു.

“നമ്മുടെ നാട്, നമ്മുടെ അഭിമാനം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ഇനിയും ഇത്തരം സാമൂഹിക പ്രവർത്തനങ്ങൾ തുടരുമെന്ന് സംഘാടകർ അറിയിച്ചു.🙏

Post a Comment

Previous Post Next Post