o മയ്യഴിയിൽ കോൺഗ്രസ് നാമാവശേഷമാകും; പുതുച്ചേരിയിൽ എൻഡിഎ തുടർഭരണം ഉറപ്പ് – സി കെ പത്മനാഭൻ*
Latest News


 

മയ്യഴിയിൽ കോൺഗ്രസ് നാമാവശേഷമാകും; പുതുച്ചേരിയിൽ എൻഡിഎ തുടർഭരണം ഉറപ്പ് – സി കെ പത്മനാഭൻ*

 *മയ്യഴിയിൽ കോൺഗ്രസ് നാമാവശേഷമാകും; പുതുച്ചേരിയിൽ എൻഡിഎ തുടർഭരണം ഉറപ്പ് – സി കെ പത്മനാഭൻ*



മയ്യഴി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പോടെ മയ്യഴിയിൽ കോൺഗ്രസ് നാമാവശേഷമാകുമെന്നും പുതുച്ചേരിയിൽ എൻഡിഎ വീണ്ടും ഭരണത്തിലെത്തുമെന്നും മാഹിയിൽ ബിജെപി സ്ഥാനാർഥി വിജയിക്കുമെന്നും ദേശീയ നിർവാഹക സമിതി അംഗം സി . കെ . പദ്മനാഭൻ പറഞ്ഞു. ഭാരതീയ ജനതാ പാർട്ടി പള്ളൂർ മേഖല ബൂത്ത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വർഗ്ഗീയ ഷാജി നഗറിൽ നടന്ന ബൂത്ത് സമ്മേളനത്തിൽ മണ്ഡലം പ്രസിഡണ്ട് പ്രബീഷ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അംഗവളപ്പിൽ ദിനേശൻ, മുൻ മണ്ഡലം പ്രസിഡണ്ട് സത്യൻ കുനിയിൽ, മാഹി മണ്ഡലം പ്രഭാരി ദൂരൈ ഗണേഷ്,യുവമോർച്ച മണ്ഡലം പ്രസിഡന്റ് വൈഷ്ണവ് മനോജ്, ജനറൽ സെക്രട്ടറി അശ്വതി വി.കെ, ബൂത്ത് പ്രസിഡന്റുമാരായ ചന്ദ്രൻ എം.പി, ഷൈജ അശോക്, ഹേമന്ത് കെ എന്നിവർ സംസാരിച്ചു.

ഗൗരി നന്ദ വന്ദേമാതരം ആലപിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ഇന്ദ്രപ്രസാദ് സ്വാഗതവും ബൂത്ത് സെക്രട്ടറി കെ. രൂപേഷ് നന്ദിയും അറിയിച്ചു.

വിഎം മധു, പ്രണവ് കണ്ണോത്ത്, കാവിൽ രാജൻ, സത്യൻ ഈരായി, എ.കെ. അശോകൻ, നെല്ലിയോട്ടിൽ സുരേന്ദ്രൻ, സി.കെ. ശശി, എം.പി. ഗിരീഷ് എന്നിവർ നേതൃത്വം നൽകി. സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചിത്രരചന മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post