*നോർത്ത് ഒളിമ്പിക്സ് സംഘടിപ്പിച്ചു*
പള്ളൂർ: പള്ളൂർ നോർത്ത് എൽ.പി. സ്കൂളിന്റെ വാർഷിക കായികമേള ‘നോർത്ത് ഒളിമ്പിക്സ്’ പള്ളൂർ എസ്.ഐ വി.പി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പള്ളൂർ വി.എൻ. പുരുഷോത്തമൻ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഷിജി ജോസ് അധ്യക്ഷത വഹിച്ചു.
കായിക അധ്യാപകൻ സി. സജീന്ദ്രൻ സ്വാഗതം പറഞ്ഞു. ടി.എൻ. റീഷ നന്ദി രേഖപ്പെടുത്തി. എസ്.എം.സി അംഗം ഫെബിന ഷാ ആശംസകൾ നേർന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് വർണ്ണാഭമായ മാർച്ച് പാസ്റ്റ്, ദീപശിഖ പ്രയാണം, ഓത്ത് ടേക്കിംഗ് എന്നിവ നടന്നു.
അധ്യാപികമാരായ ആർ. രൂപ, കെ. അനന്ദനായിക, കെ.പി. ഷാനിദ, കെ. ദിവ്യ എന്നിവർ നേതൃത്വം നൽകി. നാല് ഹൗസുകളായി നടന്ന മത്സരങ്ങളിൽ ടീം റെഡ് ടൈഗേഴ്സ് ഓവർഓൾ ചാമ്പ്യൻഷിപ്പ് നേടി.

Post a Comment