o സ്ലാബ് തകർന്ന് ഓവ് ചാലിൽ ലോറിയുടെ ടയർ താണു
Latest News


 

സ്ലാബ് തകർന്ന് ഓവ് ചാലിൽ ലോറിയുടെ ടയർ താണു

 *സ്ലാബ് തകർന്ന് ഓവ് ചാലിൽ ലോറിയുടെ ടയർ താണു*





മാഹി: പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രിയോടെയാണ് എതിരെ വന്ന ബസിന് സൈഡ് കൊടുക്കാവായി വെട്ടിച്ച് നടപ്പാതയുടെ സ്ലാബിലേക്ക് കയറ്റിയ ലോറി കുടുങ്ങിയത്.

ആലപ്പുഴയിൽ നിന്നും കണ്ണൂരിലേക്ക് പേസ്റ്റുമായി വന്ന ലോറിയാണ് 

റോഡിൻ്റെ ഒരരികിലായിരുന്നതിനാൽ ഗതാഗതത്തെ സാരമായി സാധിച്ചില്ല.



സ്ലാബുകൾ ഗുണനിലവാരം കുറഞ്ഞതിനാലാണ് പെട്ടെന്ന് തന്നെ പൊളിഞ്ഞു വീഴുന്നതെന്ന് നാട്ടുകാർ ആരോപിച്ചു

പൂഴിത്തല പള്ളിക്ക് എതിർ വശത്തെ ഫിഷറീസ് മതിലോട് ചേർന്ന ഭാഗത്തെ സ്ലാബുകൾ തകർന്ന് വീഴുന്നത് നിത്യസംഭവമാണ്,കാറോ ബൈക്കോ കയറിയാൽ ഉടൻ തകർന്ന് വീഴും.

വാഹനങ്ങൾ കയറ്റി വെക്കാതിരിക്കാൻ വേണ്ട നടപടികൾ അധികൃതർ കൈകൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും ബന്ധപ്പെട്ടവർ കണ്ണടക്കുകയാണ്

സ്ലാബുകൾ പണിയുമ്പോൾ ബല പരിശോധന നടത്തണമെന്ന ആവശ്യവും ഉയരുകയാണ്

Post a Comment

Previous Post Next Post