o *എൻ.എ. കരീം കുഴഞ്ഞുവീണ് മരിച്ചു ; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് പള്ളിയിൽ നിസ്ക്കാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ*
Latest News


 

*എൻ.എ. കരീം കുഴഞ്ഞുവീണ് മരിച്ചു ; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് പള്ളിയിൽ നിസ്ക്കാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ*

 *എൻ.എ. കരീം കുഴഞ്ഞുവീണ്  മരിച്ചു ; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് പള്ളിയിൽ നിസ്ക്കാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ*




ചൊക്ലി: 

മുസ്ലിം ലീഗ് നേതാവും  പുതുശ്ശേരി പള്ളി മഹല്ല് ജമാഅത്ത് പ്രസിഡണ്ടുമായ കരിയാട്ടെ എൻ.എ കരീം (65) നിര്യാതനായി. പള്ളിയിൽ നിസ്ക്കാരം നിർവഹിച്ച ശേഷം പുറത്തിറങ്ങിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ വടകര പർക്കോ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലബാർ സി. എച്ച് സെന്റർ സിക്രട്ടറിയായിരുന്നു.  കഴിഞ്ഞ പാനൂർ നഗരസഭ ഭരണസമിതിയിൽ കരിയാട് താവുമ്പ്രം വാർഡിനെ പ്രതിനിധീകരിച്ചിരുന്നു. അന്ന് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായിരുന്ന കരീം 

ജനകീയ കൗൺസിലർ എന്ന ഖ്യാതി നേടിയിരുന്നു.എൻ എ കരീം നിര്യാതനായി 

മുസ്ലീം ലീഗ് ദേശീയ കൗൺസിൽ അംഗവും ദുബൈ കെ എം സി സി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന കരിയാട് നാംസിൽ എൻ എ കരീം (65) നിര്യാതനായി


മുൻ എംഎൽഎ അന്തരിച്ച എൻ.എ മമ്മുഹാജിയുടെ മകനാണ്


ഖബറടക്കം: ഇന്ന് രാവിലെ 10 :30 ന് കരിയാട് പുതുശ്ശേരി പള്ളി ഖബർസ്ഥാനിൽ.കരിയാട് മഹല്ല് ജമാഅത്ത് പ്രസിഡൻ്റ്,

മലബാർ സി എച്ച് സെൻ്റർ സെക്രട്ടറി, കല്ലിക്കണ്ടി എൻ എ എം കോളേജ് ഗവേണിംഗ് ബോർഡി അംഗം ,കല്ലിക്കണ്ടി എൻ എം കോളേജ് എം ഇ എഫ് കമ്മിറ്റി സെക്രട്ടറി, പെരിങ്ങത്തൂർ എൻഎ എം ഹയർ സെക്കണ്ടറി സ്കൂൾ എം ഇസി എഫ്  കമ്മിറ്റിഗവേണിoഗ് ബോർഡി അംഗം, പൂക്കോയതങ്ങൾ ഹോസ്പീസ് സെക്രട്ടറി, സി എച്ച് മൊയ്തു മാസ്റ്റർ സ്മാരക ഓഡിറ്റോറിയം പ്രസിഡൻ്റ്, കെ അബൂബക്കർ മാസ്റ്റർ സ്മാരക അഭയ ഡയാലിസിസ് സെൻ്റർ മുഖ്യ രക്ഷാധികാരി,

എസ് എം എഫ് പെരിങ്ങത്തൂർ  മേഖലാ ട്രഷറർ, മദ്രസ മാനേജ് മെൻ്റ് ട്രഷറർ, പെരിങ്ങത്തൂർ സംയുക്ത മഹല്ല് ജമാഅത്ത് ട്രഷറർ, തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്

 മറിയമാണ് ഉമ്മ

 ഭാര്യ:  റംല,മക്കൾ: ജസ്ഫർ കരീം (മാനേജർ ലുലു ഗോൾഡ് തലശ്ശേരി, കുറ്റ്യാടി) ജാസിറ.മരുമക്കൾ: സുബീന, സമീർ,സഹോദരങ്ങൾ:- എൻ എ കുഞ്ഞിമൂസ, ഷാനവാസ്, സമീർ, സക്കീന, നസീമ, പരേതനായ എൻ എ ബഷീർ

Post a Comment

Previous Post Next Post