o *മാഹി പൂഴിത്തലയിലെ ജനവാസ കേന്ദ്രത്തിൽ മലിന ജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കരുത്*
Latest News


 

*മാഹി പൂഴിത്തലയിലെ ജനവാസ കേന്ദ്രത്തിൽ മലിന ജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കരുത്*

 *മാഹി പൂഴിത്തലയിലെ ജനവാസ കേന്ദ്രത്തിൽ മലിന ജല ശുദ്ധീകരണ  പ്ലാന്റ് സ്ഥാപിക്കരുത്*



മാഹി പൂഴിത്തല ജനവാസ കേന്ദ്രത്തിൽ മാഹിയിലെ മലിന ജല ശുദ്ധീകരണ പ്ലാന്റ് നിർമ്മിക്കാൻ പോണ്ടിച്ചേരി സർക്കാർ നടത്തുന്ന നീക്കങ്ങൾക്കെതിരെ മാഹി പൂഴിത്തല അയ്യിട്ട വളപ്പിലെ ദേശവാസികളുടെ യോഗം ചേർന്നു.


മാഹി പൂഴിത്തലയിലെയും അഴിയൂർ ചിള്ളിപറമ്പിലെയും ജനങ്ങൾ തിങ്ങി താമസിക്കുന്നതും നൂറുകണക്കിന് വിദ്യാർത്ഥികളും സ്ത്രീകളും പ്രായമുള്ളവരും മറ്റും ബസ് കാത്തു നിൽക്കുന്നതുമായ ബസ് സ്റ്റോപ്പിനോട് തൊട്ട് മാഹിയിലെ പ്രധാന ടൗണും ജനവാസ കേന്ദ്രത്തിലും ആണ്  പ്രസ്തുത മലിനജല ശുദ്ദികരണ പ്ലാന്റ് നിർമ്മിക്കാൻ സർക്കാർ നടപടി സ്വീകരിച്ചു വരുന്നതായി അറിയുന്നത്.


മലിനജല ശുദ്ധീകരണ പ്ലാന്റ് നിർമ്മിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭ നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. 


പ്രസ്തുത ജനവാസ കേന്ദ്രമായ പൂഴിത്തലയിൽ നിന്നും മാറ്റി വേറെ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപെട്ടു.


എ.വി.പ്രേമൻ യോഗം ഉദ്ഘാടനം ചെയ്തു 

പി.യൂസുഫ്

എ.വി.ഇസ്മായിൽ,

എ വി അൻസാർ

എ.വി ഹനീഫ,

തുടങ്ങിയവർ സംസാരിച്ചു.


ഇതിനെതിരെ ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകി

എ.വി.പ്രേമൻ (ചെയർമാൻ)


പി.യൂസുഫ്

[ രക്ഷാധികാരി ]


എ.വി ഇസ്മായിൽ (ജനറൽ കൺവീനർ)

 

എ,വി അൻസാർ  

അജിത 

സുധ

[ വൈ: ചെയർമാൻ) 


എവി ഹനീഫ

പ്രജിഷ,

ജസി,

[ ജോ, കൺവീനർ ]


ചിറോഷ് 

[ ട്രഷറർ ]


കമല,അജ്മൽ,ഷബ്ന, സറീന, രതി എന്നിവ രുൾപ്പെടെ 15 അംഗ ആക്ഷൻ കമ്മിറ്റിക്ക്  രൂപം നൽകി.

Post a Comment

Previous Post Next Post