കുടുംബ സംഗമം നടത്തി
അഴിയൂർ
ടി സി ക്കാരുടെ തറവാടായ തിരുമംഗലത്ത് തറവാട്ടിലെ അംഗങ്ങൾ ചേർന്ന് 'മംഗലത്ത്' വീട്ടിൽ വച്ച് സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ, തറവാട്ടിലെ ഇപ്പോൾ നാട്ടിലുള്ള തല മുതിർന്ന തറവാട്ടിലെ കാരണവരേയും, തറവാട്ടമ്മയേയും അഴിയൂർ തിരുമംഗലത്ത് മാതൃ പരമ്പര അസോസിയേഷന്റെ (ATMA ) നേതൃത്വത്തിൽ ആദരിച്ചു. ടി.സി രാമചന്ദ്രൻ സ്വാഗതം പറഞ്ഞചടങ്ങിൽ ടി സി ഗോപീകൃഷ്ണൻ അധ്യക്ഷത വഹിച്ചു. തറവാട്ടിലെ കാരണവരും , തറവാട്ടമ്മയും ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ തിരുമംഗലത്ത് തറവാട്ടിന്റെ കുടുംബ ക്ഷേത്രം ആയ പോതിയോട്ട ഭഗവതി ക്ഷേത്രത്തിലെയും തിരുമംഗലത്ത് മഠത്തിൻ്റെയും ചുമതലകൾ പ്രായാധിക്യത്താൽ ഒഴിഞ്ഞ ടി സി ഗോപിനാഥകുറുപ്പിനെയും സൗദാമിനി അമ്മയേയും ആണ് ചടങ്ങിൽ ആദരിച്ചത്. ചടങ്ങിൽ ഗോപിനാഥ കുറുപ്പ് സൗദാമിനിയമ്മ, കുട്ടമ്പത്ത്: നാരായണിക്കുട്ടിയമ്മ,. പുതിയേടത്ത് തങ്കം അമ്മ, വലിയ പറമ്പത്ത്കല്യാണി കുട്ടിഅമ്മ
എന്നിവരെ പൊന്നാട അണിയിച്ചു. ഗോപിനാഥ കുറുപ്പ്, സദാമിനിയമ്മ എന്നിവർക്ക് ഉപഹാരവും നൽകി. ഓർക്കസ്ട്രയുടെ ഗാനമേളയും നടന്നു. ചടങ്ങിന് ടി.സി ജയകൃഷ്ണൻ , ടി.സി പ്രദീപൻ , ടി.സി വിശ്വനാഥൻ, ടി.സി ലേഖ, ടി.സി രാധാലക്ഷ്മി, ടി.സി സുധ, ടി.സി പ്രസന്ന, ടി.സി മിനി, ടി.സി പ്രീതതുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു
സാന്നിധ്യം കൊണ്ട് ഞങ്ങളോട് സഹകരിച്ച മുഴുവൻ കുടുംബങ്ങൾക്കും ടി.സി സനൽ.കുമാർ നന്ദി പ്രകാശിപ്പിച്ചു.

Post a Comment