o പള്ളൂർ സബ്സ്റ്റേഷൻ റോഡിൽ വാഹനങ്ങൾ അമിത വേഗതയിൽ പറക്കുന്നു. നാട്ടുകാർ ഭീതിയിൽ
Latest News


 

പള്ളൂർ സബ്സ്റ്റേഷൻ റോഡിൽ വാഹനങ്ങൾ അമിത വേഗതയിൽ പറക്കുന്നു. നാട്ടുകാർ ഭീതിയിൽ

 പള്ളൂർ സബ്സ്റ്റേഷൻ റോഡിൽ വാഹനങ്ങൾ അമിത വേഗതയിൽ പറക്കുന്നു. നാട്ടുകാർ ഭീതിയിൽ

/


മാഹി : പള്ളൂർ സബ്സ്റ്റേഷൻ റോഡിൽ വാഹനങ്ങൾ അമിത വേഗതയിൽ പറക്കുന്നത് നാട്ടുകാർ ഭീതി ഉളവാക്കുന്നു. കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ള ചെറുപ്പക്കാരാണ് പള്ളൂർ വയൽ - സബ്സ്റ്റേഷൻ റോഡിൽ വാഹനങ്ങൾ അമിതവേഗത്തിൽ ഓടിക്കുന്നത്. മുഴപ്പിലങ്ങാട് മാഹി ബൈപ്പാസിൽ പള്ളൂർ സിഗ്നലിൻ്റെ ഭാഗത്ത് പണി നടക്കുന്നതിനാൽ സർവീസ് റോഡ് വഴിയാണ് വാഹനങ്ങൾ ഇപ്പോൾ പോകുന്നത്. ഈ രണ്ടു സർവീസ് റോഡുകളും പള്ളൂർ വയൽ - സബ്സ്റ്റേഷൻ റോഡിനെ ക്രോസ് ചെയ്താണ് പോകുന്നത്. അതിനാൽ തന്നെ ഇവിടെ വൻ തിരക്കാണ് ഇപ്പോൾ ഉള്ളത്. ഇതിനിടയിൽ കൂടിയാണ് യാതൊരു മാനദണ്ഡവും ഇല്ലാതെ ചെറുപ്പക്കാർ നാലു ചക്ര വാഹനങ്ങളിലും, ഇരുചക്ര വാഹനങ്ങളും ഇവിടെ മത്സര ഓട്ടം നടത്തുന്നത്. ഹൈവേ വരുന്നതിനു മുമ്പുതന്നെ ഈ റോഡ് മത്സരയോട്ടങ്ങൾക്ക് കുപ്രസിദ്ധി കേട്ടതാണ്. ഇത്തരത്തിൽ ഇതുവഴി പോകുന്ന ഇരുചക്ര വാഹനങ്ങളിലെ വിദ്യാർത്ഥികൾക്ക് നാട്ടുകാർ പലതവണ താക്കീത് നൽകിയെങ്കിലും മത്സരയോട്ടം ഇപ്പോഴും തുടരുകയാണ്. ഇരു ചക്ര വാഹനങ്ങളിൽ മൂന്നും, നാലും പേരാണ് ഹെൽമറ്റ് പോലും ഇല്ലാതെ യാത്ര ചെയ്യുന്നത്. കഴിഞ്ഞദിവസം ഒരു  ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തിരുന്ന മൂന്ന് പെൺകുട്ടികൾ അപകടത്തിൽപ്പെട്ട പള്ളൂർ ഗവ. ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മോഡിഫിക്കേഷൻ വരുത്തിയ ബൈക്കുകളിൽ ഹെൽമറ്റ് പോലുമില്ലാതെ രണ്ടിലധികം പേർ യാത്ര ചെയ്യുന്ന നിയമലംഘനം പൊലീസുകാർ കാണാത്തതോ അതോ കണ്ടില്ലെന്ന് നടിക്കുന്നതാണോ എന്നാണ് നാട്ടുകാരുടെ സംശയം. ഇനിയും മത്സര ഓട്ടം തുടരുകയാണെങ്കിൽ പൊതുജനങ്ങൾ തന്നെ ഇവരെ കൈകാര്യം ചെയ്യേണ്ടുന്ന അവസ്ഥയാണ് വന്നിരിക്കുന്നത് എന്നാണ് പരിസരവാസികൾ പറയുന്നത്

Post a Comment

Previous Post Next Post