മാഹി ഗവണ്മെന്റ് മിഡിൽ സ്കൂളിൾ വാർഷികാഘോഷം
മാഹി ഗവണ്മെന്റ് മിഡിൽ സ്കൂളിന്റെ വാർഷികാഘോഷം തില്ലാന -26 അവിസ്മരണീയ അനുഭവമായി. മാഹി എം എൽ എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്ത വാർഷികാഘോഷചടങ്ങിൽ റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻകുമാർ അധ്യക്ഷനായി. ഈ വിദ്യാലയ വർഷം കലാ, കായിക, ശാസ്ത്രരംഗത്ത് തിളക്കമാർന്ന വിജയം കൈവരിച്ച് മികവിന്റെ പര്യായമായി തീർന്ന ഗവണ്മെന്റ് മിഡിൽ സ്കൂൾ മാഹിയെ എം എൽ എ സർവാത്മനാ അഭിനന്ദിച്ചു. വിദ്യാർഥികൾക്കുള്ള സമ്മാനവിതരണവും നടത്തി.
വൈവിധ്യമാർന്ന നിരവധി കലാപരിപാടികളിലൂടെ കുട്ടികൾ നാടിന്റെ മനം കവർന്നു. സ്കൂൾ എസ് എം സി ആണ് മുൻകയ്യെടുത്ത് വാർഷികാഘോഷം സംഘടിപ്പിച്ചത്.

Post a Comment