കൊയ്യോട്ട് തെരു മഹാഗണപതി ക്ഷേത്രം ശിവരാത്രി ആഘോഷം
മാഹി : പള്ളൂർ കൊയ്യോട്ട് തെരു മഹാഗണപതി ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം 14, 15, 16 തീയതികളിൽ നടക്കും.
14 ന് വൈകുന്നേരം ഗ്രാമോത്സവം, പ്രദേശവാസികളുടെ കലാപരിപാടികൾ, 15 ന് ഉച്ചക്ക് ഗണപതി വിലാസം സ്കൂൾ പരിസരത്ത് നിന്ന് പുറപ്പെടുന്ന മൂന്നങ്ങാടി ദേശവാസികളുടെ താലപ്പൊലി ഘോഷയാത്ര, വൈകിട്ട് നാലിന് ശീവേലി എഴുന്നള്ളത്ത്, ഏഴിന് ശിവപൂജ, രാത്രി എട്ടിന് നാദം ഓർക്കസ്ട്രയുടെ മെഗാഷോ, 16 ന് പുലർച്ചെ 1.30 ന് വിശേഷാൽ പൂജ, 2.30 ന് തിരുവായുധം എഴുന്നള്ളത്ത്, രാവിലെ 11 മുതൽ ശ്രീഭൂതബലി, ഉച്ചക്ക് ഒന്നിന് ഗുരുതി, തുടർന്ന് അന്നദാനം എന്നിവ നടക്കും.

Post a Comment