കീഴന്തൂർ ഭഗവതി ക്ഷേത്രത്തിൽ തിറയുത്സവം
മയ്യഴി :ചാലക്കര കീഴന്തൂർ ഭഗവതി ക്ഷേത്രത്തിലെ ആണ്ട് തിറയുത്സവം 14, 15 തിയ്യതികളിൽ നടക്കും.
14 ന് രാവിലെ 11ന് ദൈവത്തെ കാണൽ, വേകുന്നേരം ആറിന് വെള്ളാട്ടം, 15 ന് പുലർച്ചെ ഗുളികൻ തിറ, ഘണ്ഡാകർണ്ണൻ കാരണവർ, ശാസ്തപ്പൻ, നാഗഭഗവതി, വസൂരിമാല തമ്പുരാട്ടി തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടും. വെസ്റ്റ് പള്ളൂർ ദേശത്ത് നിന്നുള്ള താലപ്പൊലി ഘോഷയാത്ര 14 ന് ആറിന് പള്ളൂർ ശ്രീകല ഫർണിച്ചറിന് സമീപത്ത് നിന്ന് തുടങ്ങും.
കടമേരി ഉണ്ണികൃഷ്ണമാരാറും സംഘവും നയിക്കുന്ന ചെണ്ടമേള വാദ്യ അകമ്പടിയോടെയാണ് ഘോഷയാത്ര.

Post a Comment