o പി.സി.ജോർജിൻ്റെ മാഹിയിലെ സ്ത്രീകളെ അപമാനിക്കുന്ന പ്രസംഗം: ഹൈക്കോടതിയിൽ കേസ് 17 ന്
Latest News


 

പി.സി.ജോർജിൻ്റെ മാഹിയിലെ സ്ത്രീകളെ അപമാനിക്കുന്ന പ്രസംഗം: ഹൈക്കോടതിയിൽ കേസ് 17 ന്

 പി.സി.ജോർജിൻ്റെ മാഹിയിലെ സ്ത്രീകളെ അപമാനിക്കുന്ന പ്രസംഗം: ഹൈക്കോടതിയിൽ കേസ് 17 ന്



മയ്യഴി: മാഹിയിലെ സ്ത്രീകളെയാകെ അപമാനിക്കുകയും അക്ഷേപിക്കുകയും ചെയ്ത  പി.സി. ജോർജിൻ്റെ കോഴിക്കോട് മുതലക്കുളത്തിലെ പ്രസംഗവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയിൽ.

മയ്യഴിയിലെ സ്ത്രീകളെ  ആക്ഷേപിക്കുന്ന പ്രസംഗം താൻ നടത്തിയിട്ടില്ലെന്നും അതിനാൽ പ്രസ്തുത കേസ്  പിൻവലിക്കണമെന്നും

ആവശ്യപ്പെട്ട് പി.സി. ജോർജ് കേരള ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. 

ഈ ഹർജിയാണ് ഹൈക്കോടതി 17 ന് പരിഗണിക്കുന്നത്. കഴിഞ്ഞ

പാർലമെൻ്റ് തെരഞ്ഞെടുപ്പ് സമയത്താണ് കോഴിക്കോട് മുതലക്കുളത്ത് നടന്ന പ്രചരണ പൊതുയോഗത്തിൽ ബി.ജെ.പി നേതാവ് പി.സി. ജോർജ് മയ്യഴി യിലെ സ്ത്രീകളെ ആകെ അക്ഷേപിക്കുന്ന പ്രസംഗം നടത്തിയത്. ഈ പ്രസംഗത്തെ മയ്യഴിയിൽ വലിയ പ്രതിഷേധവുമുണ്ടായി. അന്നത്തെ സി.പി.എം ലോക്കൽ സെക്രട്ടറി കെ.പി.സുനിൽകുമാർ ഈ പ്രസംഗത്തിനെതിരെ കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിൽ പോലീസ് എടുത്ത കേസ് നിലവിൽ കോഴിക്കോട്ടെ കോടതിയിലാണുള്ളത്. 17 ൻ്റെ കേസ് സംബന്ധിച്ച് കെ.പി. സുനിൽകുമാറിന് നോട്ടീസ് ലഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post