കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം: നാളെ തിറയുത്സവം
ന്യൂമാഹി: പെരിങ്ങാടി കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ വെള്ളിയാഴ്ച പുലർച്ചെ മുതൽ തിറയുത്സവം നടക്കും. ബുധനാഴ്ച കടമേരി ഉണ്ണികൃഷ്ണൻ മാരാരും സംഘവും പഞ്ചാരിമേളം അവതരിപ്പിച്ചു. കോമഡി ഉത്സവം ഫെയിം പൊള്ളാച്ചി മുത്തു, ഏഷ്യാനെറ്റ് മൈലാഞ്ചി ഫെയിം ദിൽഷ നയിച്ച ഡിജെയുമുണ്ടായി.
12ന് രാവിലെ 11ന് പൗരാണിക ദൈവിക ചടങ്ങ്, ഉച്ചക്ക് അന്നദാനം, വൈകുന്നേരം വെള്ളാട്ടം, താലപ്പൊലി വരവ്, ഇളനീർ അഭിഷേകം, മഞ്ഞൾ അഭിഷേകം, കലശം വരവ് എന്നിവയും നടക്കും.
13ന് പുലർച്ചെ മുതൽ ഗുളികൻ, ഘണ്ഡാകർണ്ണൻ, കുട്ടിച്ചാത്തൻ, നാഗഭഗവതി, ഭഗവതി എന്നീ തെയ്യങ്ങൾ കെട്ടിയാടും.

Post a Comment