o അനധികൃതമായി വീട്ടിൽ സ്ഫോടക വസ്തു സൂക്ഷിച്ചു: ഒരാൾ അറസ്റ്റിൽ
Latest News


 

അനധികൃതമായി വീട്ടിൽ സ്ഫോടക വസ്തു സൂക്ഷിച്ചു: ഒരാൾ അറസ്റ്റിൽ

 അനധികൃതമായി വീട്ടിൽ സ്ഫോടക വസ്തു സൂക്ഷിച്ചു: ഒരാൾ അറസ്റ്റിൽ



 ചോമ്പാല:മനുഷ്യ ജീവന്  അപകടം വരുത്തക്കവിധം പടക്ക നിമ്മാണത്തിന് ആവശ്യമായ വസ്തുക്കൾ   വീട്ടിൽ സൂക്ഷിച്ച് പടക്ക നിർമ്മാണ നടത്തിയതിന്  മടപ്പളളി  കൊയമ്പറത്ത് ഹൗസിൽ കെ അജയ(52) നെ ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തു.


 ചോമ്പാല ഇൻസ്പക്ടർ സേതുനാഥ് എസ് ആർ ന്   ലഭിച്ച  രഹസ്യ വിവരത്തിൻ്റെ  അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്  ചോമ്പാല എസ് ഐ സുനിൽ കുമാർ ടി, സിവിൽ പോലീസ് ഓഫീസർമാരായ രമ്യ,ശ്രീജേഷ്  എന്നിവരടങ്ങിയ പോലീസ് സംഘമാണ്  കേളു ബസാറിലുള്ള  കൊയമ്പറത്ത് എത്തി പരിശോധന നടത്തിയത്


   നിയമാനുസൃത ലൈസൻസില്ലാതെ മനുഷ്യ ജീവന്  അപകടം വരത്തക്ക വിധം സൂക്ഷിച്ച     പടക്ക നിർമ്മാണ സാമഗ്രികൾ കസ്റ്റഡിയിലെടുത്തു

 പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു

Post a Comment

Previous Post Next Post