o അഴിയൂർ ഗവ. ഹയർസെക്കൻ്ററി സ്കൂളിൽ കുട്ടികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു
Latest News


 

അഴിയൂർ ഗവ. ഹയർസെക്കൻ്ററി സ്കൂളിൽ കുട്ടികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു

 അഴിയൂർ ഗവ. ഹയർസെക്കൻ്ററി സ്കൂളിൽ കുട്ടികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു



അഴിയൂർ: അഴിയൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ നാല്, അഞ്ച് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി ഒരു ഏകദിന ക്യാമ്പ് ഫെബ്രുവരി 18 ബുധനാഴ്ച നടക്കുന്നു. പൂത്തുമ്പികൾ എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പ്  ബുധനാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയാണ് സംഘടിപ്പിക്കുന്നത്. ജാനു തമാശകളിലെ കേളപ്പേട്ടൻ ഫെയിം ശ്രീ സുധാകരൻ കുട്ടികളുമായി സംവദിക്കുന്നു. ഡയറ്റ് ലക്ചരർ ശ്രീമതി മിത്തു തിമോത്തി നയിക്കുന്ന ഇംഗ്ലീഷ് തീയേറ്റർ ക്ലാസ് ചിത്രകാരൻ രാജീവൻ പൊന്നങ്കണ്ടിയുടെ ചിത്രകല ക്ലാസ് പ്രവർത്തി പരിചയ അധ്യാപിക ശ്രീമതി. ഗിൽഡ നയിക്കുന്ന കരകൗശല ക്ലാസ് എന്നിങ്ങനെ വിജ്ഞാനത്തോടൊപ്പം വിനോദവും കോർത്തിണക്കിയാണ് ക്യാമ്പ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ചോമ്പാല വിദ്യാഭ്യാസ ഉപജില്ല ഓഫീസർ ശ്രീമതി സപ്ന ജൂലിയറ്റ് ഫെബ്രുവരി 19 ന് രാവിലെ 9.30 ന് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

Post a Comment

Previous Post Next Post