*ചൊക്ലിയിൽ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു; വൻ ദുരന്തം ഒഴിവായി*
ചൊക്ലി സി.എം.സി ഹോസ്പിറ്റലിന് മുൻവശം സുരഭി ഹോട്ടലിനു സമീപം കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് കാറിന് മുകളിലേക്ക് വീണു.
വയനാട്ടിൽ നിന്ന് മലബാർ ക്യാൻസർ സെന്ററിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. കാറിൽ ഉണ്ടായിരുന്ന രണ്ട് പേർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. ഇരുവരും സുരക്ഷിതരാണ്

Post a Comment