വൈദ്യുതി വകുപ്പ് ജീവനക്കാരന് ജോലിക്കിടെ കടന്നൽ കുത്തേറ്റു
മാഹി: വൈദ്യുതി വകുപ്പിലെ ജീവനക്കാരന് ജോലിക്കിടെ കടന്നൽ കുത്തേറ്റു. വി. സംഗീത് (30) നെയാണ് കടന്നൽക്കൂട്ടം ആക്രമിച്ചത്.വ്യാഴാഴ്ച്ച ഉച്ചയോടെയാണ് സംഭവം. മാഹി പോലീസ് സ്റ്റേഷന് മുൻ വശത്തെ ട്രാൻസ്ഫോർമർ യൂനിറ്റിലെ തകരാറ് പരിഹരിക്കുന്നതിനിടെയാണ് കടന്നൽ കുത്തിയത്. ഉടൻ ചാടി ഇറങ്ങിയതിനാൽ കൂടുതൽ കുത്തേൽക്കാതെ രക്ഷപ്പെട്ടു മാഹി ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment