o മാഹിയിൽ നാല് പമ്പുകൾക്ക് കൂടി ഹൈക്കോടതി വിലക്ക്
Latest News


 

മാഹിയിൽ നാല് പമ്പുകൾക്ക് കൂടി ഹൈക്കോടതി വിലക്ക്

 മാഹിയിൽ നാല് പമ്പുകൾക്ക് കൂടി ഹൈക്കോടതി വിലക്ക്



മാഹി: അനിയന്ത്രിതമായി ചട്ടങ്ങളെയെല്ലാം മറികടന്ന് അനുമതി നൽകിയ നാല് പെട്രോൾ പമ്പുകൾക്ക്കൂടി ഹൈകോർട്ട് സ്റ്റേ പള്ളൂർ ബൈപാസിൽ ശ്രീനാരായണ സ്‌കൂളിന് സമീപം ഹൈവേ എക്സിറ്റ് / എൻട്രി റമ്പുകളിൽ എം ആർ പി എൽ, സി പി സി എൽ എന്നിവയും പള്ളൂർ ചൊക്ലി റോഡിൽ IRC നിയമം പാലിക്കാത്ത ജിയോ ബിപി MRPL കമ്പനികൾ നൽകിയ പെട്രോൾ പമ്പുകൾ പ്രവർത്തിപ്പിക്കാതിരിക്കാനാണ് മദ്രാസ് ഹൈകോടതിയുടെ സ്റ്റേ. കമ്പനികൾക്കും ഗവണ്മെന്റിനും നോട്ടീസ് അയച്ചിട്ടുണ്ട്. . ഇന്ത്യൻ റോഡ്സ് കോൺഗ്രസ് (IRC) മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് നേരത്തെ രണ്ട് പമ്പുകൾക്ക് കളക്ട‌ർ അനുമതി നൽകാതിരുന്നത്. നിരസിക്കപ്പെട്ട അപേക്ഷകൾ BPCLയും MRPLയും സമർപ്പിച്ചതാണ്. പൊതു സുരക്ഷയും ഗതാഗത സൗകര്യങ്ങളും മുൻനിർത്തിയാണ് NOC നിരസിച്ചിരുന്നത്-

Post a Comment

Previous Post Next Post