ഗവ. മിഡിൽ സ്കൂൾ അവറോത്ത് വാർഷികാഘോഷം
മാഹി : ഗവ. മിഡിൽ സ്കൂൾ അവറോത്ത് വാർഷികാഘോഷം ഖയാൽ സീസൺ - 2 ഫെബ്രുവരി 17ന്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന വാർഷികാഘോഷത്തിൻ്റെ സമാപനയോഗം മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻകുമാറിന്റെ അധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മാഹി മുൻസിപ്പൽ കമ്മീഷണർ കെ പി ശ്രീജിത്ത് മുഖ്യഭാഷണം നടത്തും. മാഹി ചീഫ് എജുക്കേഷണൽ ഓഫീസർ എം എം തനുജ പ്രത്യേക ഭാഷണവും, സമഗ്ര ശിക്ഷ എ.ഡി.പി.സി പി ഷിജു, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയംഗം അശോകൻ എന്നിവർ ആശംസയും അർപ്പിക്കും

Post a Comment