പുതുച്ചേരി തദ്ദേശ തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങുന്നു.
മാഹി: പുതുച്ചേരി സംസ്ഥാനത്ത് മാഹി ഉൾപ്പെടെ തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള വഴിയൊരുങ്ങുന്നു.പിന്നാക്ക വിഭാഗത്തിൻ്റെ സംവരണ പ്രശ്നം അവസാനിച്ചു.സർക്കാർ നിയോഗിച്ച ജസ്റ്റിസ് ശശിധരൻ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.പുതുച്ചേരി അസംബ്ലിയിലെ പ്രതിപക്ഷ നേതാവ് ആർ.ശിവയായിരുന്നു സംവരണ പ്രശ്നം ഉന്നയിച്ച് കോടതിയെ സമീപിച്ചത്.
മാഹിയിലെ പിന്നാക്ക വിഭാഗത്തിലുള്ളവരുടെ ഡാറ്റ മാഹി നഗരസഭ 2022 ൽ തന്നെ കമ്മീഷന് നൽകിയിരുന്നു.എന്നാൽ പുതുച്ചേരിയിൽ മുനിസിപ്പാലിറ്റി, പഞ്ചായത്ത് അധികൃതർ ഡാറ്റ നൽകിയിരുന്നില്ല.പുതുച്ചേരി തിരഞ്ഞെടുപ്പ് ഓഫീസറുടെ തസ്തിക 2023 ഡിസമ്പർ ഒന്നു മുതൽ ഒഴിഞ്ഞു കിടക്കുകയാണ് - ഇലക്ഷൻ കമ്മീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് മാഹിയിലെ അഭിഭാഷകൻ അഡ്വ.അശോക് കുമാർ മദ്രാസ് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹരജി നൽകിയിട്ടുണ്ട്. ഉത്തരവ് ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അശോക് കുമാർ പറഞ്ഞു.

Post a Comment