പൊന്ന്യം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ കളിയാട്ട ഉത്സവം 16 ന് തുടങ്ങും
പൊന്ന്യം: മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം 16, 17, 18 തിയ്യതികളിൽ നടക്കും.16 ന് രാവിലെ 5.30 ന് ഗണപതി ഹോമം, തുടർന്ന് ക്ഷേത്രം അന്തിത്തിരിയൻ, ആചാസ്ഥാനികർ ,ഊരാളന്മാർ എന്നിവർ ചേർന്ന് കനക മഠം ഗുരു സ്ഥാനം ദേവി സന്നിധിയിൽ നിന്ന് ദീപം എടുത്തു വരവ്, ക്ഷേത്രത്തിൽ ദീപം തെളിക്കൽ.
വൈകിട്ട് ദീപാരാധന - 6 ന് തിരുവാതിരക്കളി, 7 ന് കാലിക്കറ്റ് മ്യൂസിക്കൽ ഡ്രീംസ് അവതരിപ്പിക്കുന്ന 'മിഥില ' ഭജൻസ് മീറ്റ്, രാത്രി 9 ന് തോറ്റങ്ങൾ, കൂടിയാട്ടം.17 ന് രാവിലെ കണ്ണങ്ങാട് ഭഗവതി, പുലിയൂർ കാളി, ഭഗവതി തെയ്യങ്ങൾ.വൈകിട്ട് വിവിധ തിറകളുടെ വെള്ളാട്ടങ്ങൾ.18 ന് രാവിലെ കോടിയില തോറ്റം, തുടർന്ന് നരമ്പിൽ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, വിഷ്ണു മൂർത്തി ,പുലിയൂർ കാളി തെയ്യങ്ങൾ കെട്ടിയാടും.തുടർന്ന് മേലേരി കയ്യേൽക്കൽ. അന്നദാനം .ഉച്ചയ്ക്ക് 2 ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി - രാത്രി നടക്കുന്ന ക്ഷേത്രം ആറാടിക്കൽ കർമ്മത്തോടെ കളിയാട്ടം സമാപിക്കും

Post a Comment