o *എസ്.ഐ.ആർ: അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
Latest News


 

*എസ്.ഐ.ആർ: അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

 *എസ്.ഐ.ആർ: അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു*



പുതുച്ചേരി കേന്ദ്രഭരണ പ്രദേശമായ മാഹി നിയോജക മണ്ഡലത്തിലെ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) നടപടികളുടെ ഭാഗമായി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. മാഹി ഗവ: ഹൗസിൽ വെച്ച് റീജ്യണൽ അഡ്മിനിസ്ട്രേറ്റർ കം ഇലക്ടോറൽ റജിസ്ട്രെഷൻ ഓഫീസർ ഡി.മോഹൻ കുമാർ അംഗികൃത രാഷ്ട്രിയ പാർട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിലാണ് വോട്ടർ പട്ടിക പ്രസീദ്ധീകരിച്ചത്. അന്തിമ വോട്ടർ പട്ടികയിൽ 13,730 പുരുഷന്മാരും 16,006 സ്ത്രികളും ഉൾപ്പെടെ 29,736 വോട്ടർമാരാണുള്ളത്. വോട്ടർമാരുടെ വിവരങ്ങൾ 14,15 തീയ്യതികളിൽ അതതു പോളിംഗ് ബൂത്തുകളിൽ നിന്നും മാഹി ഇലക്ടോറൽ റജിസ്ട്രെഷൻ ഓഫീസിലെ വോട്ടർ സഹായ കേന്ദ്രത്തിൽ നിന്നും പരിശോധിക്കാവുന്നതാണ്. പുതിയ വോട്ടർമാർക്ക് ഓൺലൈനായി Voters.eci.gov.in എന്ന വെബ്സൈറ്റ് വഴിയോ, ബൂത്ത് ലെവൽ ഓഫീസർ മുഖേനയോ വോട്ടർ പട്ടികയിൽ പേരു ചേർക്കുവാനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണെന്നും മാഹി ഇലക്ടോറൽ റജിസ്ട്രെഷൻ ഓഫീസർ അറിയിച്ചു.


Post a Comment

Previous Post Next Post