*ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തിന് കൊടിയേറി*
ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്ര പ്രസിഡന്റ് ടി.പി. ബാലൻ കൊടിയേറ്റ കർമ്മം നിർവഹിച്ചു. ഫെബ്രുവരി 9 മുതൽ 13 വരെയാണ് ഉത്സവം
ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തിൽ കലവറ ഘോഷയാത്ര, സാംസ്കാരിക സായാഹ്നം, സമ്മാനവിതരണം എന്നിവ സംഘടിപ്പിക്കും. ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടികൾക്കൊപ്പം സംഗീത-നൃത്ത പരിപാടികളും അരങ്ങേറും.
10ന് ഭഗവതിസേവയും ഹോമങ്ങളും, 11ന് പഞ്ചാരിമേളവും കോമഡി-ഡിജെ ഷോയും, 12ന് വെള്ളാട്ടം, താലപ്പൊലി, പ്രത്യേക അഭിഷേകങ്ങൾ എന്നിവ നടക്കും. 13ന് വിവിധ തെയ്യങ്ങൾ ഉൾപ്പെട്ട തിറയാട്ടോടെ മഹോത്സവം സമാപിക്കും. എല്ലാ ദിവസവും ഭക്തർക്കായി പ്രസാദഊട്ടും ഒരുക്കിയിട്ടുണ്ട്. ചടങ്ങുകൾക്ക് ക്ഷേത്ര ഭാരവാഹികൾ നേതൃത്വം നൽകും

Post a Comment