മൾട്ടിമീഡിയ പഞ്ചദിന ചിത്ര പ്രദർശനം കലാഗ്രാമത്തിൽ തുടങ്ങി
മാഹി: മൾട്ടിമീഡിയ ആർട്ടിസ്റ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ 37 ചിത്രകാരന്മാർ വിവിധ മീഡിയകളിൽ ഒരുക്കിയ അറുപതോളം ചിത്രങ്ങളുടെ പ്രദർശനം മലയാള കലാഗ്രാമത്തിൽ ആരംഭിച്ചു.
പഞ്ചദിനചിത്ര പ്രദർശനം പ്രമുഖ ചിത്രകാരൻ പ്രൊഫ: എ. വത്സലന്റെ അദ്ധ്യക്ഷതയിൽ രമേഷ്പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്‌തു. പ്രശസ്തചിത്രകാരൻ സെൽവൻ മേലൂർ ചിത്രകാരൻമാരെ പരിചയപ്പെടുത്തി.
സജിത്ത്നാരായണൻ, ചാലക്കര പുരുഷു, അസീസ്മാഹി, സുരേഖ .രൂപശ്രീ സംസാരിച്ചു..കെ.സുരേന്ദ്രൻ സ്വാഗതവും, പ്രശാന്ത് ഒളവിലം നന്ദിയും പറഞ്ഞു.പ്രദർശനം 11 ന് വൈകീട്ട് സമാപിക്കും.

Post a Comment