ബി ജെ പി ചിത്രരചന മത്സരം നടത്തി
മാഹി: ബി ജെ പി പള്ളൂർ മേഖലയിലെ 16, 17, 18, 25 ബൂത്തു സമ്മേളനത്തിൻ്റെ ഭാഗമായി വിവേകാനന്ദ സേവ കേന്ദ്രയിൽ വെച്ച് എൽ പി സ്ക്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം നടത്തി.
ചിത്രകലാ അദ്ധാപകൻ സുഖേഷ് ചെമ്പ്ര ഉത്‌ഘാടനം ചെയ്തു. ബിജെപി സംസ്ഥാന സമിതി അംഗം അംഗ വളപ്പിൽ ദിനേശൻ, അഡ്വ. ഇന്ദ്രപ്രസാദ്, വി.കെ.അശ്വതി, ഹേമന്ത് കണ്ണോത്ത് സംസാരിച്ചു. വി. എം. മധു, ഈരായി സത്യൻ, കാവിൽ രാജൻ, കെ. സുരേന്ദ്രൻ, കൂലോത്ത് ജെസ്ന തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment