o വികസന സെമിനാർ സംഘടിപ്പിച്ചു
Latest News


 

വികസന സെമിനാർ സംഘടിപ്പിച്ചു

 *വികസന സെമിനാർ സംഘടിപ്പിച്ചു*



അഴിയൂർ :  2026-27 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി അഴിയൂർ ഗ്രാമപഞ്ചായത്തിൽ നടന്ന വികസന സെമിനാർ വടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ലീല അധ്യക്ഷത വഹിച്ചു.കരട് പദ്ധതി രേഖ വികസന  സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ശ്രീധരൻ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ്‌   രമ്യ കരോടി,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വഫ ഫൈസൽ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി പി ശ്രീധരൻ ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി കെ ഗംഗാധരൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത്‌ സെക്രട്ടറി ഇൻചാർജ് ശ്രീകല വി സ്വാഗതവും ജൂനിയർ സൂപ്രണ്ട്  ഷീജ കെ കെ നന്ദിയും പറഞ്ഞു.

ആരോഗ്യം,ശുചിത്വം, പാർപ്പിടം എന്നീ മേഖലകൾക്ക് ഊന്നൽ നൽകിയുള്ള വാർഷിക പദ്ധതികൾക്ക്  സെമിനാറിൽ വെച്ച് രൂപം നൽകി.ആസൂത്രണ സമിതി അംഗങ്ങൾ,വർക്കിംഗ്‌ ഗ്രൂപ്പ്‌ അംഗങ്ങൾ,ഗ്രാമസഭയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ എന്നിവർ വികസന സെമിനാറിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post