അഴിയൂർ ഗവ. ഹയർ സെക്കൻ്റി സ്കൂളിൽ സജ്ജം പദ്ധതിക്ക് തുടക്കമായി
അഴിയൂർ: കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന എസ്.എസ്. എൽ.സി തീവ്ര പരിശീലന പരിപാടി സജ്ജം 2026 ൻ്റെ സ്കൂൾ തല ഉദ്ഘാടനം അഴിയൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ടി.കെ സിബി നിർവ്വഹിച്ചു. പി. ടി. എ പ്രസിഡൻ്റ് നവാസ് നെല്ലോളി അധ്യക്ഷം വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ജിതേഷ് സ്വാഗതവും ഹെഡ്മാസ്റ്റർ സുരേന്ദ്രൻ സി.കെ, പി.ടി.എ വൈസ് പ്രസിഡൻ്റ് നിസ്വാർത്ഥ വി.കെ, മദർ പി.ടി.എ പ്രസിഡൻ്റ് റുജീവ എന്നിവർ ആശംസകളും സ്കൂൾ എഡുകേയർ കൺവീനർ ഷാജി.ടി നന്ദിയും പറഞ്ഞു.

Post a Comment