o എൻ പി സുരേന്ദ്രൻ മാസ്റ്ററെ അനുസ്മരിച്ചു
Latest News


 

എൻ പി സുരേന്ദ്രൻ മാസ്റ്ററെ അനുസ്മരിച്ചു

 എൻ പി സുരേന്ദ്രൻ മാസ്റ്ററെ അനുസ്മരിച്ചു



ഒളവിലം - ഒളവിലം സഫ്‌ദർ ഹാശ്‌മി വായനശാലയുടെ മുൻ പ്രസിഡണ്ടും നിലവിൽ എക്സിക്യുട്ടീവ് അംഗവുമായിരുന്ന എൻ പി സുരേന്ദ്രൻ മാസ്റ്ററെ അനുസ്മരിച്ചു. ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ എം കെ വിശ്വനാഥൻ മാസ്റ്റർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു‌. വാർഡ് മെമ്പർ വരക്കൂർ പുരുഷു, പുരോഗന കലാസാഹിത്യസംഘം പാനൂർ ഏരിയ സെക്രട്ടറി ടി ടി കെ ശശി, പെൻഷനേർസ് യൂണിയൻ പ്രതിനിധി പ്രൊഫ. അശോകൻ മാസ്റ്റർ, സി ഗംഗാധരൻ മാസ്റ്റർ, കെ പ്രദീപൻ, വൈ ചിത്രൻ, എ ബാബു,സുധീഷ് പാത്തിക്കൽ എന്നിവർ സംസാരിച്ചു. വായനശാല വൈസ് പ്രസിഡണ്ട് എൻ പ്രകാശൻ മാഷുടെ അദ്ധ്യക്ഷതയിൽ സെക്രട്ടറി പി സാജു മാസ്റ്റർ സ്വാഗതവും എക്സിക്യുട്ടീവ് അംഗം അരുണൻ പി കെ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post