കാൻസർ രോഗികൾക്ക് സൗജന്യ യാത്ര സൗകര്യം
തലശ്ശേരി - മലബാർ കാൻസർ സെൻറർ റൂട്ടിൽ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി) പുതിയ ബസ് സർവ്വീസ് ആരംഭിച്ചു.
കാൻസർ രോഗികൾക്ക് ചികിത്സാ ആവശ്യങ്ങൾക്കായി സൗജന്യ യാത്രാ സൗകര്യം ഈ സർവ്വീസിൽ ലഭ്യമാകും. പുതിയ സർവ്വീസിൻ്റെ ഫ്ലാഗ്ഗ്ഓഫ് ചടങ്ങ് ഫെബ്രുവരി 17-ന് രാവിലെ നടന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ നിർവ്വഹിച്ചു
കെഎസ്ആർടിസിയെ പ്രതിനിധീകരിച്ച് എസ്. മുഹമ്മദ് ബഷീർ (അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ), കെ.പി. സുഭാഷ് (ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ), പി.വി. (അസിസ്റ്റൻറ് ഡിപ്പോ എൻജിനീയർ) എന്നിവരും ജനപ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ, നാട്ടുകാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ചികിത്സക്കായി എം.സി.സി.യിലേക്ക് എത്തുന്ന കാൻസർ രോഗികൾക്ക് ഈ സൗജന്യ യാത്രാ പദ്ധതി വലിയ ആശ്വാസമായിരിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും സഹായകരമാകുന്നതാണ് ഈ പദ്ധതി. തലശ്ശേരി മേഖലയിലെ ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാ സംവിധാനമൊരുക്കുന്നതോടൊപ്പം, മാനവികത മുൻനിർത്തിയുള്ള സാമൂഹിക ഉത്തരവാദിത്വ പ്രവർത്തനത്തിൻ്റെ ഭാഗമായാണ് കെ.എസ്.ആർ.ടി.സി ഈ സർവ്വീസ് ആരംഭിച്ചിരിക്കുന്നത് എന്ന് ഉദ്ഘാടനച്ചടങ്ങിൽ സ്പീക്കർ പറഞ്ഞു

Post a Comment