ശുദ്ധജലം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട പരാതി ലഫ്.ഗവർണ്ണർക്ക് കൈമാറി
മാഹി: പുതുച്ചേരി സംസ്ഥാ ന മഹിളാ മോർച്ച പ്രസിഡൻ്റ് താമരയ് സെൽവിയുടെ മാഹി സന്ദർശന വേളയിൽ കുടിവെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നാട്ടുകാർ നൽകിയ പരാതി പ്രസിഡൻ്റ് പുതുച്ചേരി ലഫ്.ഗവർണ്ണർ കെ. കൈലാസ നാഥന് കൈമാറി. പന്തക്കൽ കണ്ണച്ചാംങ്കണ്ടി പരിസര വാസികളാണ് മഹിളാ മോർച്ച പ്രസിഡൻറിന് പരാതി നൽകിയത്.ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ലഫ്.ഗവർണ്ണർ ഉറപ്പ് നൽകിയതായി താമരയ് സെൽവി അറിയിച്ചു.

Post a Comment