*പി.എം. ശ്രീ. സ്കീം മേഖലാതല പ്രശ്നോത്തരി വേറിട്ട അനുഭവമായി.*
മാഹി: പ്രധാനമന്ത്രി സ്കൂൾ ഫോർ റൈസിംങ്ങ് ഇന്ത്യ സ്കീമിൻ്റെ ഭാഗമായി മാഹി പി.എം. ശ്രീ.കേന്ദ്രീയ വിദ്യാലയയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾക്കായി മേഖലതല പ്രശ്നോത്തരി മത്സരം മത്സരാർഥികൾക്കും കാണികൾക്കും വേറിട്ട അനുഭവമായി.
മാഹി പി.എം. ശ്രീ.കേന്ദ്രിയ വിദ്യാലയ പ്രിൻസിപ്പൾ എൻ.ഗിനീഷ് കുമാർ പ്രശ്നോത്തരി മത്സരം ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികളിൽ ദേശീയ പാഠ്യപദ്ധതിയെ (എൻ. ഇ.പി.2020)കുറിച്ചും പി.എം. ശ്രീ. വിദ്യാലയ പദ്ധതിയെ കുറിച്ചും അവബോധമുണർത്തുക എന്ന ലക്ഷ്യത്തിലൂന്നിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.
മേഖലയിലെ മൂന്നു പിം.എം. ശ്രീ സ്കീം സ്ക്കൂളുകൾ ഉൾപ്പെടെ എട്ടു വിദ്യാലയങ്ങളിലെ കുട്ടികളുടെ രണ്ടംഗ ടീമാണ് മത്സരത്തിൽ മാറ്റുരച്ചത്.
ക്വിസ് മാസ്റ്റർമാരായ എസ്. സുമനേഷ് , നീനു ബിജോയ് എന്നിവർ പ്രശ്നോത്തരി നയിച്ചു.
മത്സരാർഥികളുടെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയമായ ക്വിസ് മത്സരത്തിൽ പള്ളൂർ വി.എൻ. പുരുഷോത്തമൻ ഹയർ സെക്കൻഡറി സ്കൂളിനെ പ്രതിനിധീകരിച്ചെത്തിയ എം. സാൻവിയ, വി.ശിവാനി എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
പന്തക്കൽ ഐ. കെ.കെ.ജി.എച്ച്.എച്ച് എസ് എസിൽ നിന്നെത്തിയ സൂര്യതിലക് , ഹാദി ഇഷാൻ ടീം രണ്ടാം സ്ഥാനവും മാഹി പി.എം..എസ് കെ.വി.യിലെ വൈഗാരഞ്ജിത്ത്, പി.ബി. നന്ദിത ടീം മൂന്നാം സ്ഥാനവും നേടിയെടുത്തു
വിജയികൾക്കുള്ള ഉപഹാരങ്ങളും സർട്ടിഫിക്കറ്റും സ്കൂൾ പ്രിൻസിപ്പാൾ എൻ.ഗിനീഷ് കുമാർ വിതരണം ചെയ്തു.
പി.ആശാകൃഷ്ണൻ നായർ, പ്രസന്ന ബാബു എന്നിവർ മത്സര പരിപാടി നിയന്ത്രിച്ചു.
സൗരഭ് ശുക്ല , ഷുഹൈബ് അക്തർ, ലോകേശ് കുമാവത്ത് എന്നിവർ പരിപാടിക്ക് സാങ്കേതിക സഹായം നല്കി.

Post a Comment