o തൃക്കൈക്കൽ ശിവക്ഷേത്രത്തിൽ ആധാരശിലാസ്ഥാപനം നാളെ
Latest News


 

തൃക്കൈക്കൽ ശിവക്ഷേത്രത്തിൽ ആധാരശിലാസ്ഥാപനം നാളെ

 തൃക്കൈക്കൽ ശിവക്ഷേത്രത്തിൽ ആധാരശിലാസ്ഥാപനം നാളെ



കോടിയേരി: കോടിയേരി തൃക്കൈക്കൽ ശിവ ക്ഷേത്രത്തിലെ ധ്വജത്തിന്റെ ആധാര ശിലാസ്ഥാപനം 26 ന് നടക്കും. ഏപ്രിൽ നാലിന് നടക്കുന്ന ധ്വജത്തിൻ്റെ പുന:പ്രതിഷ്ഠയുടെ ആധാരശിലാസ്ഥാപനമാണ് നടക്കുന്നത്.

ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ ഉച്ചയ്ക്ക് 12 നും ഒന്നിനും ഇടയിലുള്ള മുഹൂർത്തത്തിലാണ് ആധാര ശിലാസ്ഥാപനം നടക്കുക. തുടർന്ന് പ്രസാദ ഊട്ടും ഉണ്ടായിരിക്കും. ഏപ്രിൽ 2 മുതൽ 10 വരെ നടക്കുന്ന ധ്വജ പ്രതിഷ്ഠ കൊടിയേറ്റ ഉത്സവത്തിൻ്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post