*സമ്പൂർണ്ണ മുട്ട ഗ്രാമം - ന്യൂ മാഹി ഗ്രാമപഞ്ചായത്ത് മുട്ടക്കോഴി വിതരണം നടത്തി*
ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ 2025-'26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൃഗസംരക്ഷണ മേഖലയെ സജീവപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന മുട്ടക്കോഴി വിതരണം പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് കോഴികളെ വിതരണം ചെയ്തു. ബുധനാഴ്ച രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ വെച്ച് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് എം കെ സെയിത്തു അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി എ ഷർമിരാജ്, പഞ്ചായത്ത് മെമ്പർമാരായ പി പി ഹസീന, പി കെ സുനിത, എ സി രേഷ്മ, ന്യൂ മാഹി വെറ്റിനറി ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ കെ ചന്ദ്രശേഖരൻ എന്നിവർ സംബന്ധിച്ചു. മൃഗസംരക്ഷണ മേഖലയെ സജീവപ്പെടുത്തുന്നതിനും അതോടൊപ്പം തന്നെ കുടുംബത്തിൻ്റെ അധിക വരുമാനസ്രോതസ്സ് എന്ന നിലയിലുമാണ് ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നത്.

Post a Comment