മൂലക്കടവ് ഗവ. എൽ.പി.സ്കൂൾ വാർഷികാഘോഷം
മാഹി: മൂലക്കടവ് ഗവ. എൽ.പി. സ്കൂൾ വാർഷി കാഘോഷം സമഗ്ര ശിക്ഷ മാഹി എ.ഡി.പി.സി. , പി. ഷിജു ഉദ്ഘാടനം ചെയ്തു.
നാടക പ്രവർത്തകൻ മുഹമ്മദലി സി.എച്ച്.എ. മുഖ്യഭാഷണം നടത്തി. വിരമിക്കുന്ന ബാലസേവിക പ്രീത. എം.കെ. യെ ചടങ്ങിൽ ആദരിച്ചു. മാധ്യമപ്രവർത്തകൻ സോമൻ പന്തക്കൽ ആശംസ അർപ്പിച്ചു.
SMC അംഗം ഷാജുഷ്.എം.കെ. അധ്യക്ഷത വഹിച്ചു. എം.വിദ്യ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
കലാ- കായിക മത്സര വിജയികൾ ട്രോഫികൾ വിതരണം ചെയ്തു. പ്രഥമാധ്യാപകൻ ബി. ബാലപ്രദീപ് സ്വാഗതവും സ്കൂൾ ലീഡർ എം.കൃതിക നന്ദിയും പറഞ്ഞു.തിരുവാതിര, ഒപ്പന , നൃത്തനൃത്യങ്ങൾ, ദഫ്മുട്ട്, മൈം തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറി. രൂപശ്രീ.കെ ,റെന്യ , അക്ഷ്യ അശോകൻ, ചന്ദന വി.കെ, സുജേഷ്, ശ്യാംലി പുരുഷോത്തമൻ, റോഷിത്ത് . കെ, ഗിനീഷ് ഗോപിനാഥ്, നഫീസ തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment