*മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് അഭിലാഷ് FC കുപ്പോത്ത് ജേതാക്കൾ*
മാഹി സ്പോർട്സ്, ക്ലബ്ബ് ലൈബ്രറി & കലാസമിതി ,മാഹിയുടെ ആഭിമുഖ്യത്തിലുള്ള വിന്നേർസിനുള്ള ഡൗൺടൗൺ മാൾ ട്രോഫിക്കും ഗ്രാൻഡ് തേജസ്സ് ഷീൽഡിനും റണ്ണേർസിനുള്ള ലക്സ് എവി സലൂൺ ട്രോഫിക്കും ഐഫോക്സ് ടെക്നോളജീസ് ഷീൽഡിനും വേണ്ടിയുള്ള ഫ്ളഡ് ലൈറ്റ് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിലെ ഫൈനൽ മത്സരത്തിൽ ഷൂട്ടേർസ് പടന്നയും അഭിലാഷ് FC കുപ്പോത്തും മൂന്ന് വീതം ഗോളുകൾ നേടി മുഴുവൻ കളി സമയത്തും സമനില പാലിച്ചു. തുടർന്നു നടന്ന പെനാൽട്ടി ഷൂട്ടൗട്ടിൽ അഭിലാഷ് FC കുപ്പോത്ത് ജേതാക്കളായി.
അഭിലാഷ് FC യുടെ മാർക്കോ ബെസ്റ്റ് ഫോർവേഡ് ആയും,അഭിലാഷ് FC യുടെ മാർക്കോ ഫൈനലിലെ മികച്ച കളിക്കാരനായും , ഷൂട്ടേർസ് പടന്നയുടെ റാഷിദ് മികച്ച ഭാവിയുടെ പ്ലയർ ആയും,ഇതുവരെ 7 ഗോളുകൾ നേടിയ ഷൂട്ടേർസ് പടന്നയുടെ സാബയെ ടോപ് സ്കോറർ ആയും തിരഞ്ഞെടുത്തു.
ഡൗൺടൗൺ മാൾ, ഗ്രാൻ്റ് തേജസ്, ലക്സ് എവി, ഐഫോക്സ്, MVK ഹെറിറ്റേജ്, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ എന്നിവരുടെ പ്രതിനിധികൾ ഇന്നത്തെ വിശിഷ്ടാതിഥികളായി

Post a Comment