എക്സൽ പബ്ലിക് സ്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തി.
മാഹി എക്സൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ നട്ടു വളർത്തിയ പച്ചക്കറി മാഹി അഗ്രിക്കൾച്ചർ ഓഫീസറായ റോഷ് .കെ യുടെ സാന്നിധ്യത്തിൽ വിളവെടുപ്പ് നടത്തി. ഈ വിളവെടുപ്പ് വേളയിൽ ഏകദേശം 250 തിൽ അധികം പുതിയ ഗ്രോ ബാഗിൽ പച്ചക്കറി കൃഷി നടുകയും ചെയ്യ്തു. സ്കൂളിലെ എൻ.എസ് എസ് , സ്കൗട്ട് ഗൈഡ് യൂണിറ്റുകളെയും ചേർത്ത് കൃഷി കൂടുതൽ വിപുലീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായി വിവിധ തരത്തിലുള്ള ഔഷധ സസ്യങ്ങളും നട്ടു വളർത്താനുള്ള പരിപാടിക്കും ഈ വേളയിൽ തുടക്കം കുറിച്ചു . കുട്ടികൾക്ക് പച്ചക്കറി കൃഷിയെ കുറിച്ചും വിവിധ ഔഷധ സസ്യങ്ങളുടെ മേന്മയെ കുറിച്ചും കൃഷി ഓഫീസർ വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു. തദവസരത്തിൽ പ്രിൻസിപ്പൽ സതി എം കുറുപ്പ്, വൈസ് പ്രിൻസിപ്പൽ പ്രിയേഷ് പി. വെൽഫെയർ ഓഫീസർ രാജേഷ് എം , സോമൻ പന്തക്കൽ, അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

Post a Comment