*മാഹി മത്സ്യബന്ധന തുറമുഖം പുതുചേരി ഫിഷറീസ് സെക്രട്ടറിയുടെ മേൽനോട്ടത്തിലുള്ള 6 അംഗ കമ്മിറ്റി സന്ദർശിച്ചു
മാഹി ഗവ.ഹൗസിൽ മത്സ്യ തൊഴിലാളികളുമായി പദ്ധതിയെക്കുറിച്ച് ചർച്ചയും നടത്തി. നിലവിലെ ഡി.പി.ആറിൽ മാറ്റം വരുത്താതെ തന്നെ പ്രവൃത്തി മുന്നോട്ട് കൊണ്ടു പോകണമെന്നും തുറമുഖ വികസനത്തോടെ മാഹിയിലെ തൊഴിൽ - വ്യാപാര - സാമ്പത്തിക മേഖലയിലെ മാറ്റത്തെക്കുറിച്ചും പദ്ധതി വൈകിയതിൻ്റെ ആശങ്കളെക്കുറിച്ചും മത്സ്യതൊഴിലാളികൾ സംസാരിച്ചു. യോഗത്തിൽ കമ്മിറ്റി അംഗങ്ങളായ പുതുച്ചേരി ഫിഷറീസ് സിക്രട്ടറി ഡോ: മണികണ്ഠൻ ഐ.എ.എസ്, ബാംഗ്ലൂർ സി.ഐ.സി.ഇ.എഫ് ഡയരക്ടർ എൻ. രവിശങ്കർ, എഞ്ചിനിയർ അജിൻ, നാഷണൽ ഫിഷറിസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടിവ് ഡയരക്ടർ ശ്രീനിവാസ് ചേരപള്ളി, അസി.ഡയരക്ടർ അൻഷുൽ മിശ്ര, കേരള ഹാർബർ എഞ്ചിനിയറിംങ്ങ് സൂപ്രണ്ടിംങ്ങ് എഞ്ചിനിയർ ജയദീപ്, പുതുച്ചേരി ഫിഷറീസ് ജോ:ഡയരക്ടർ കെ.ദൈവശികാമണി, റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ, മത്സ്യ തൊഴിലാളി പ്രതിനിധികൾ എന്നിവർ സംസാരിച്ചു

Post a Comment