o ടി.വി. ഗംഗാധരനെ അനുസ്മരിച്ചു
Latest News


 

ടി.വി. ഗംഗാധരനെ അനുസ്മരിച്ചു

 ടി.വി. ഗംഗാധരനെ അനുസ്മരിച്ചു.



മാഹി: കഴിഞ്ഞ ദിവസം മാഹി പുത്തലത്ത് അന്തരിച്ച മാഹി മുൻ മുനിസിപ്പൽ  കമ്മീഷണർ ടി.വി.ഗംഗാധരനെ പുതുച്ചേരി ബീച്ച് മെസ്സ് സുഹൃത്തുക്കൾ അനുസ്മരിച്ചു.1950 കളുടെ അവസാനം പുതുച്ചേരിയിലെത്തിയ ടി.വി. ഗംഗാധരൻ സർക്കാർ ഉദ്യോഗം നയിക്കവെ പുതുച്ചേരി കടലോരത്ത് ഒരു കെട്ടിടത്തിൽ താമസമാക്കി. ബംഗാൾ ഉൾക്കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തിൽ 600 കിലോമീറ്റർ അകലെ മാഹിയിൽ നിന്ന് എത്തുന്നവർക്കുള്ള അഭയ കേന്ദ്രമായി മാറുകയും 11 ബിസ് മെസ്സിൻ്റെ അമരക്കാരനാവുകയും ചെയ്തു. താമസക്കാർക്ക് ഗംഗേട്ടൻ ടി.വി.ജി. ആയിരുന്നു.

     മാഹി കാപ്പിറ്റോൾ വെഡിങ്ങ് സെൻ്ററിൽ നടന്ന അനുസ്മരണ സമ്മേളനം ടി.വി.ജി.യുടെ അടുത്ത സുഹൃത്തും, 11 ബിസ്സിലെ അംഗമായ സർവീസിൽ നിന്നും വിരമിച്ച ടി.കെ.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. പത്മനാഭൻ മലോൾ അധ്യക്ഷത വഹിച്ചു. മാഹിയിലും, പുതുച്ചേരിയിലും നിറഞ്ഞു നിന്ന സാന്നിധ്യവും, സഹ ജീവികളോട് കാട്ടിയ കരുണയും അംഗങ്ങൾ അനുസ്മരിച്ചു.സി.കെ. രാജലക്ഷ്മി, അനിൽ കുമാർ (മലബാർ എഞ്ചിനീയറിങ്ങ്), ടി.കെ.ജയപ്രകാശ്, പി.പി.റിയാസ്, കെ.പി.കൃഷ്ണദാസ്, സുരേഷ് കക്കടവ്, ശ്രീകുമാർ ഭാനു, പി.ടി.കെ.അനൂപ് കുമാർ  എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post