ആനുവൽ സ്പോർട്സ് മീറ്റ് 'അറ്റ്ലോസ് 26'.
പള്ളൂർ. MECF കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പെരിങ്ങത്തൂരിന്റെ ആനുവൽ സ്പോർട്സ് മീറ്റ് 'അത് ലോസ് 26' പള്ളൂർ VNPHSS ൽ വെച്ച് നടന്നു. 25 ഓളം ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ അസിസ്റ്റന്റ് പ്രൊഫസറായ റുബീസ് ചാലക്കര സ്വാഗതം പറഞ്ഞ ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ Dr. ബാബു ck ആദ്യക്ഷത വഹിക്കുകയും, ഫിസിക്കൽ എജുക്കേഷൻ അധ്യാപകനും, BCCI ലെവൽ ‘A’ ക്രിക്കറ്റ് കോച്ചും ആയ സജീന്ദ്രൻ C മീറ്റ് ഉദ്ഘാടനം ചെയ്തു. പുതുതലമുറയിലെ ഫിസിക്കൽ എജുക്കേഷൻ ആവശ്യകതയെ കുറിച്ചും, അതിന്റെ പ്രാധാന്യത്തെ കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ പരാമർശിച്ചു. ഒന്നാം വർഷ ഫിസിക്കൽ സയൻസ് വിദ്യാർത്ഥിനി ദേവയാനി സുനിൽ മീറ്റിലെ വേഗതയെറിയ താരമായി. ടീച്ചർമാരുടെ 100 മീറ്റർ മത്സരം മീറ്റിന് ആവേശമായി.അസിസ്റ്റന്റ് പ്രൊഫസർ ഇൻ എഡ്യൂക്കേഷൻ രഖിന, അസിസ്റ്റന്റ് പ്രൊഫസർ ഇൻ എഡ്യൂക്കേഷൻ സൈക്കോളജി അഹ്‌ലം അഹ്‌മദ്, അസിസ്റ്റന്റ് പ്രൊഫസർ ഇൻ സോഷ്യൽ സയൻസ് വിനയ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. പള്ളൂർ സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് സമ്മാന വിതരണം നടത്തി.158 പോയിന്റോടെ ടീം മഞ്ഞുമ്മൽ ഓവറോൾ ചാമ്പ്യന്മാരായി.
148 പോയിന്റുമായി ടീം മന്നാടിയാർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കോളേജ് വൈസ് പ്രിൻസിപ്പൽ നിഖിത K ,
ആദ്യാപികമാരായ ആതിര E k, അതുല്യ,അനുപ്രിയ, ഷിജിന, ഓഫീസ് സ്റ്റാഫ് നിഷാദ് എന്നിവർ ആശംസ അറിയിച്ചു.കോളേജ് യൂണിയൻ ജനറൽ ക്യാപ്റ്റൻ ആകാശ് നന്ദി അറിയിച്ചു.

Post a Comment