o ഡൽഹിയിൽ സോണിയ ഗാന്ധിയുടെ വസതിയിലേക്കുള്ള പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.അഴിയൂർ സ്വദേശിയടക്കം 21 പേർ അറസ്റ്റിൽ
Latest News


 

ഡൽഹിയിൽ സോണിയ ഗാന്ധിയുടെ വസതിയിലേക്കുള്ള പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.അഴിയൂർ സ്വദേശിയടക്കം 21 പേർ അറസ്റ്റിൽ

 *ഡൽഹിയിൽ സോണിയ ഗാന്ധിയുടെ വസതിയിലേക്കുള്ള പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.അഴിയൂർ സ്വദേശിയടക്കം 21 പേർ അറസ്റ്റിൽ*




ന്യൂ ഡൽഹി: യുവമോർച്ച കേരളത്തിൻ്റെ നേതൃത്വത്തിൽ ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് നേതാവ് സോണിയ ഗാന്ധിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് മുൻ യുവമോർച്ച ദേശീയ പ്രസിഡൻ്റും ഹിമാചൽ പ്രദേശ് എം.പിയുമായ അനുരാഗ് സിംഗ് താക്കൂർ ഉദ്ഘാടനം ചെയ്യ്തു സംസാരിച്ചു.യുവമോർച്ച സംസ്ഥാന അധ്യക്ഷൻ വി.മനു പ്രസാദിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ അഴിയൂർ സ്വദേശിയും യുവമോർച്ച കോഴിക്കോട് നോർത്ത് ജില്ലാ വൈസ് പ്രസിഡൻ്റുമായ ടി.പി. വിനീഷ് അടക്കം 21 പേരെ ഡൽഹി മന്ദിർ മാർഗ്ഗ് പോലീസ് അറസ്റ്റ് ചെയ്യ്തു.തുടർന്ന് ബിജെപി ദേശീയ കാര്യാലയത്തിൽ എത്തിയ പ്രവർത്തകരെ ദേശീയ പ്രസിഡൻ്റ് നിധിൻ നബീൻ,ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ, യുവമോർച്ച ദേശീയ ജനറൽ സെക്രട്ടറി രോഹിത്ത് ചഹൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖരൻ എന്നിവർ സന്ദർശിച്ചു.

Post a Comment

Previous Post Next Post