സർഗോദയം 2026
കലാരവങ്ങളുടെ നിറപ്പകിട്ടോടെ ഗവ എൽ പി സ്കൂൾ പാറക്കൽ മാഹിയുടെ വാർഷികാലോഷം ശ്രദ്ധേയമായി.
മാഹി ചീഫ് എഡ്യുക്കേഷണൽ ഓഫീസർ എം തനൂജ ജ്ഞാന ദീപത്തിന് തിരികൊളുത്തി കൊണ്ട് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.വാർഷികാഘോഷ ചടങ്ങിൽ
എസ്.എം. സി. പ്രതിനിധി
ബൈജു പൂഴിയിൽ അധ്യക്ഷത വഹിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.കലാ കായിക വിദ്യാഭ്യാസ രംഗങ്ങളിൽ മികവാർന്ന വിജയം കൈവരിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിശിഷ്ട അതിഥികൾ വിതരണം ചെയ്തു.
സ്കൂൾ എസ് എം സി മുൻകൈ എടുത്താണ് വാർഷികാഘോഷം സംഘടിപ്പിച്ചത്.

Post a Comment