ജി എച്ച് എസ് എസ് അഴിയൂരിൽ ഏകദിന പഠനക്യാമ്പ് നടന്നു. '
അഴിയൂർ: ഗവർമെൻറ് ഹയർസെക്കൻഡറി സ്കൂൾ അഴിയൂരിന്റെ ആഭിമുഖ്യത്തിൽ അഴിയൂർ ഗ്രാമപഞ്ചായത്തിലെ കുട്ടികൾക്കായി ഏകദിന പഠന ക്യാമ്പ് നടന്നു. ജാനു തമാശകളിലെ കേളപ്പേട്ടൻ സുധാകരൻ താത്തോത്തിൻ്റെ കളിയും കാര്യവും, ഡയറ്റ് ലക്ചരർ മിത്തു തിമോത്തിയുടെ ഇംഗ്ലീഷ് തീയേറ്റർ, ചിത്രകാരൻ രാജീവൻ പൊന്നങ്കണ്ടിയുടെ വരയും കുറിയും, ഗിൽഡ ടീച്ചറിന്റെ നിർമ്മാണ കളരി എന്നിങ്ങനെ വൈവിധ്യമാർന്ന സെഷനുകൾ കൊണ്ട് പൂത്തുമ്പികൾ എന്ന പഠന ക്യാമ്പ് ശ്രദ്ധേയമായി. പി.ടി എ പ്രസിഡൻ്റ് നവാസ് നെല്ലോളി അധ്യക്ഷം വഹിച്ച ചടങ്ങിൽ വച്ച് ചോമ്പാല എ.ഇ.ഒ സപ്ന ജൂലിയറ്റ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് ശ്രീകല ആശംസകൾ അർപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സുരേന്ദ്രൻ സി.കെ സ്വാഗതവും ക്യാമ്പ് കോ ഓർഡിനേറ്റർ രാജീവൻ നന്ദിയും പറഞ്ഞു. അനൂപ് മാസ്റ്റർ, ഷൈമ ടീച്ചർ, ലിൻഷ ടീച്ചർ എന്നിവർ നേതൃത്വം നൽകി.

Post a Comment