o *കെ.പി.സുരേന്ദ്രൻ പുരസ്കാരം മാഹി സ്വദേശി വിജേഷ് പുത്തലത്തിന്*
Latest News


 

*കെ.പി.സുരേന്ദ്രൻ പുരസ്കാരം മാഹി സ്വദേശി വിജേഷ് പുത്തലത്തിന്*

 *കെ.പി.സുരേന്ദ്രൻ പുരസ്കാരം മാഹി സ്വദേശി  വിജേഷ് പുത്തലത്തിന്* 



വടകര : കടത്തനാട് റിസർച്ച് സെൻ്റർ ഏർപ്പെടുത്തിയ കെ.പി.സുരേന്ദ്രൻ പുരസ്കാരം 2026 വിജേഷ് പുത്തലത്തിന്. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, നാടകകൃത്ത്, സംവിധായകൻ എന്നീരംഗങ്ങളിൽ പ്രശസ്തനായ കെ.പി സുരേന്ദ്രൻ മാസ്റ്റരുടെ സ്മരണാർത്ഥം ഏർപെടുത്തിയതാണ് പുരസ്കാരം. 10001രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം. രാജാറാം തൈപ്പള്ളി,പ്രൊഫസർ ടി വി ശ്രീകുമാർ,ഡോ.പി.കെ. സഭിത്ത് എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. കൃതി: 'വെള്ളിയാങ്കല്ലിനോട് കരിമ്പാറകൾ പറഞ്ഞ കഥ' പ്രസാ. പ്രിൻ്റിംഗ് പാർക്ക് തലശ്ശേരി.


2026 ജനുവരി6ന് വൈകീട്ട് നാലിന് മാഹി വാക് വേക്ക് സമീപത്ത് വച്ച് വി.ടി.മുരളി പുരസ്കാരസമർപ്പണം നടത്തും. സാഹിത്യസാംസ്കാരിക പൊതുരംഗങ്ങളിലെ പ്രമുഖർ സംബന്ധിക്കും

Post a Comment

Previous Post Next Post