o പുതുച്ചേരി വഖഫ് ബോർഡ് രൂപീകരണം നിയമവിധേയം; ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് എൻ.ആർ. കോൺഗ്രസ്.
Latest News


 

പുതുച്ചേരി വഖഫ് ബോർഡ് രൂപീകരണം നിയമവിധേയം; ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് എൻ.ആർ. കോൺഗ്രസ്.

 പുതുച്ചേരി വഖഫ് ബോർഡ് രൂപീകരണം നിയമവിധേയം; ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് എൻ.ആർ. കോൺഗ്രസ്.



പുതുച്ചേരി സംസ്ഥാന വഖഫ് ബോർഡ് രൂപീകരണവുമായി ബന്ധപ്പെട്ട് ചില കോണുകളിൽ നിന്ന് ഉയർന്നുവരുന്ന ആരോപണങ്ങൾ തെറ്റിദ്ധാരണാജനകവും രാഷ്ട്രീയ പ്രേരിതവുമാണെന്ും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ലാഭം കൊയ്യുക എന്ന ലക്ഷ്യത്തോടെയാണ് അടിസ്ഥാനരഹിതമായ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും, എൻ ആർ കോൺഗ്രസ്   മൈനോറിറ്റി വിംഗ്    ചെയർമാൻ  ഹാജി കെ. എച്ച്. ഇക്ബാൽ ബാഷ പറഞ്ഞു 

ഭേദഗതി വരുത്തിയ വഖഫ് നിയമത്തിലെ വ്യവസ്ഥകൾ കർശനമായി പാലിച്ചും കൃത്യമായ നടപടിക്രമങ്ങൾ പിന്തുടർന്നുമാണ് ബോർഡ് രൂപീകരിച്ചിരിക്കുന്നതെന്നും, നിഷ്കർഷിച്ചിട്ടുള്ള നിയമാനുസൃത വിഭാഗങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമനങ്ങൾ നടത്തിയിട്ടുള്ളതെ ന്നും

 രാഷ്ട്രീയമോ വർഗീയമോ ആയ പരിഗണനകൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

ഭേദഗതി ചെയ്ത നിയമപ്രകാരം പാർലമെന്റ് അംഗം, നിയമസഭാംഗം, മുത്തവല്ലി, അഭിഭാഷകൻ, സാമൂഹിക പ്രവർത്തകർ, വനിതാ പ്രതിനിധികൾ തുടങ്ങി നിശ്ചിത വിഭാഗങ്ങളിൽ നിന്നെല്ലാം അംഗങ്ങളെ ഉൾപ്പെടുത്തിയാണ് ബോർഡ് രൂപീകരിച്ചിരിക്കുന്നത്. രണ്ട് വനിതാ അംഗങ്ങളെയും രണ്ട് മുസ്ലിം ഇതര അംഗങ്ങളെയും ഉൾപ്പെടുത്തണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. ഈ നിയമപരമായ ആവശ്യകതകൾ കൃത്യമായി പാലിക്കപ്പെട്ടിട്ടുണ്ട്.

നിയമസഭാംഗങ്ങളുടെ വിഭാഗത്തിൽ കാരയ്ക്കാലിൽ നിന്നുള്ള എം.എൽ.എ എ.എം.എച്ച്. നസീമിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പ്രതിപക്ഷ അംഗമായിരുന്നിട്ടുപോലും ഈ വിഭാഗത്തിൽ ബോർഡിൽ ഉൾപ്പെടുത്തി എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. രാഷ്ട്രീയത്തിനതീതമായാണ് നിയമനങ്ങൾ നടന്നിട്ടുള്ളത് എന്നതിന് ഇത് വ്യക്തമായ തെളിവാണ്. അതുപോലെ പാർലമെന്റ് അംഗങ്ങളുടെ വിഭാഗത്തിൽ, പുതുച്ചേരിയിൽ നിന്നുള്ള എം.പി. എസ്. സെൽവഗണപതിയെ നിയമപ്രകാരം ഉൾപ്പെടുത്തിയിട്ടുണ്ട്. പുതുച്ചേരിയിൽ ഈ വിഭാഗത്തിൽ മുസ്ലിം പ്രതിനിധികളായ പാർലമെന്റ് അംഗങ്ങൾ ആരും നിലവിലില്ലയെന്നും, അറിയിച്ചു

സാമൂഹിക പ്രവർത്തകയായ പ്രൊഫഷണൽ/സാമൂഹിക വികസന വിഭാഗത്തിന് കീഴിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ഡോ. വിദ്യ രാംകുമാർ .നിലവിൽ സ്ത്രീധന നിരോധന സമിതിയുടെ അധ്യക്ഷയാണ് . 

ബോർഡ് ചെയർമാനായി  നിയമിച്ച  . വി. പി. അബ്ദുൾ റഹ്മാനൻ. മുസ്ലിം വ്യക്തിനിയമം പഠിച്ച നിയമബിരുദധാരിയാണ്

 മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് ബോർഡ് രൂപീകരണം നടത്തിയത് . ബോർഡ് രൂപീകരിക്കുന്നതിൽ ഇനി താമസം വരുത്തരുതെന്ന് കോടതി ഊന്നിപ്പറഞ്ഞിരുന്നു. അല്ലാത്തപക്ഷം അത് കോടതി അലക്ഷ്യം ഉൾപ്പെടെയുള്ള നിയമനടപടികൾക്ക് കാരണമാകുമായിരുന്നു.

ഏകദേശം പതിനൊന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വഖഫ് ബോർഡ് രൂപീകരിച്ചത്

. 2016 മുതൽ 2021 വരെ കോൺഗ്രസ്-ഡിഎംകെ-സിപിഎം സഖ്യം പുതുച്ചേരിയിൽ അധികാരത്തിലിരുന്നപ്പോൾ, മതിയായ സമയവും അധികാരവും ഉണ്ടായിരുന്നിട്ടും വഖഫ് ബോർഡ് രൂപീകരിച്ചിരുന്നില്ല


Post a Comment

Previous Post Next Post