*കെ.ഇ. സഫിയ ഓട്ടിസം സെന്ററിൽ CRE പരിശീലനം; 150 പ്രൊഫഷണലുകൾ പങ്കെടുത്തു*
ന്യൂമാഹി:
ന്യൂമാഹി പഞ്ചായത്തിലെ കിടാരൻകുന്നിൽ ദുബായ് മാഹി മുസ്ലിം വെൽഫയർ അസോസിയേഷൻ (DMMWA)യുടെ കീഴിൽ പ്രവർത്തിക്കുന്ന കെ.ഇ. സഫിയ ഓട്ടിസം സെന്ററിൽ, റീഹാബിലിറ്റേഷൻ കൗൺസിലിന്റെ അനുമതിയോടെ “ബുദ്ധിമാന്ദ്യവും ഓട്ടിസവും ഉള്ള കുട്ടികളുടെ സൈക്കോളജിക്കൽ അസസ്മെന്റും മൂല്യനിർണയവും” എന്ന വിഷയത്തിൽ Continuing Rehabilitation Education (CRE) പരിശീലന പരിപാടി സംഘടിപ്പിച്ചു.
2026 ജനുവരി 2 മുതൽ 4 വരെ നടക്കുന്ന പരിപാടിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 150-ലധികം റീഹാബിലിറ്റേഷൻ, സൈക്കോളജി മേഖലകളിലെ പ്രൊഫഷണലുകൾ പങ്കെടുക്കുത്തു.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കേരള നിയമസഭാ സ്പീക്കർ എ.എം. ഷംസീർ നിർവഹിച്ചു.
DMMWA പ്രസിഡന്റ് നാസിർ മൈലക്കര അധ്യക്ഷത വഹിച്ചു. .
ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ ആശംസകൾ അർപ്പിച്ചു. കെ.ഇ. സഫിയ ഓട്ടിസം സെന്റർ പ്രിൻസിപ്പൽ ശശികല സ്വാഗതവും സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു.

Post a Comment