*മാഹി കലോത്സവത്തിന് തിരി തെളിഞ്ഞു*
മാഹിയിൽ സർക്കാർ വിദ്യാലയങ്ങൾ സി. ബി. എസ്. സി പാഠ്യ പദ്ധതിയിലേക്ക് മാറിയ ശേഷം ആദ്യമായി വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ജനുവരി മൂന്ന്, നാല് തിയ്യതികളിൽ നടക്കുന്ന 'സ്കൂൾ കലോത്സവ് ' 2026 ന്
പന്തക്കൽ പി.എം. ശ്രീ.ഐ.കെ. കുമാരൻ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ വേദിയിൽ മാഹി എം എൽ എ രമേഷ് പറമ്പത്ത് തിരി തെളിച്ചു.
റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ അധ്യക്ഷത വഹിച്ചു.
പി എം ശ്രീ ഐ കെ കെ പന്തക്കൽ എസ് എം സി ചെയർപേഴ്സൺ ദിവ്യമോൾ, സ്കൂൾ പ്രധാന അധ്യാപിക എൻ വി ശ്രീലത, സമഗ്രശിക്ഷ എ ഡി പി സി ഷിജു പി , എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു
മാഹി വിദ്യഭ്യസവകുപ്പ് മേലധ്യക്ഷ എം എം തനൂജ സ്വാഗതവും, പി എം ശ്രീ ഐ കെ കെ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷീബ കെ നന്ദിയും പറഞ്ഞു.
വേദിയിൽ വെച്ച് കലോത്സവത്തിൻ്റ ഭാഗമായി നടന്ന ഓഫ് സ്റ്റേജ് മത്സര വിജയികൾക്ക് വിശിഷ്ട വ്യക്തികൾ സമ്മാനങ്ങൾ വിതരണം ചെയ്തു
മയൂർ , മൽഹാർ എന്നീ രണ്ട് വേദികളിലായി ഭരത നാട്യം,നാടോടിനൃത്തം, ഒപ്പന , ലളിതഗാനം, സംഘഗാനം, ആംഗ്യപ്പാട്ട് സംഘനൃത്തം, മോണോ ആക്ട്,തുടങ്ങിയ ഇനങ്ങളിലായി
മാഹി മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിലെ പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ വിഭാഗങ്ങളിലെ 520 ഓളം വിദ്യാർത്ഥി പ്രതിഭകൾ മാറ്റുരക്കും.
ജനുവരി നാലിനു ഞായറാഴ്ച വൈകീട്ടു നാലു മണിക്ക് 'സ്കൂൾ കലോത്സവ്' സമാപന സമ്മേളനം നടക്കും.























Post a Comment