o കെവലിയേർസ് ദേ മായേ പുതുവർഷത്തെ വരവേറ്റു*
Latest News


 

കെവലിയേർസ് ദേ മായേ പുതുവർഷത്തെ വരവേറ്റു*

 *കെവലിയേർസ് ദേ മായേ പുതുവർഷത്തെ വരവേറ്റു*



മയ്യഴിയിലെ സൈക്കിൾ സവാരിക്കൂട്ടായ്മയായ കെവലിയേർസ് ദേ മായേ രണ്ടായിരത്തി ഇരുപത്താറാം വർഷത്തെ സമുചിതമായി വരവേറ്റു.


മുൻ വർഷത്തെ നിരവധിയായ പരിപാടികളുടെ നേട്ടങ്ങളെയും അവയ്ക്കിടയിലെ ന്യൂനതകളേയും യോഗം വിലയിരുത്തി.


പുതിയ വരാനിരിക്കുന്ന വർഷത്തെ പരിപാടികളുടെ ഒരു രൂപരേഖയും അവതരിപ്പിക്കപ്പെട്ടു.


മയ്യഴിയിൽ ചേർന്ന പുതിയ വർഷത്തെ വരവേൽക്കുന്ന കൂട്ടായ്മയിൽ കെവലിയേർസ് ദേ മായേയുടെ സ്ഥാപക അംഗം അങ്ങാടിപ്പുറത്ത് സുധീഷ് കുമാർ,  സീനിയർ റൈഡേർസ് വികാസ് ചെമ്മേരി, വികാസ് എ ടി യും   ചേർന്ന് പുതുവർഷ കേക്ക് മുറിച്ചു പരിപാടികൾക്ക് തുടക്കം കുറിച്ചു.


വരും വർഷത്തെ കെവലിയേർസ് മുന്നോട്ടു വയ്ക്കുന്ന ശാരീരികവും മാനസീകവുമായ ഉന്നമനത്തിൻ്റെ രൂപരേഖ ചടങ്ങിൽ അങ്ങാടിപ്പുറത്ത് സുധീഷ് കുമാർ അവതരിപ്പിച്ചു.


അഡ്വ.ടി.അശോക് കുമാർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ശ്രീകുമാർ ഭാനു, അങ്ങാടിപ്പുറത്ത് സുധീഷ് കുമാർ, രാജേന്ദ്രൻ.എ, ഡോ.വിജേഷ് അടിയേരി, ഹർഷാദ് ഇടവന, വികാസ് .എ ടി, എന്നിവർ സംസാരിച്ചു. കക്കാടൻ വിനയൻ നന്ദി പറഞ്ഞു.

തുടർന്ന് കലാ പരിപാടികൾ അരങ്ങേറി..

Post a Comment

Previous Post Next Post