*ന്യൂമാഹിയിലെ മരണം കൊലപാതകം*
*പ്രതി അറസ്റ്റിൽ*
ന്യൂമാഹിയിൽ കടവരാന്തയിൽ തലയ്ക്ക് പരിക്കേറ്റ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്
മധ്യവയസ്കനെ
തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ ന്യൂ മാഹി പൊലിസ് അറസ്റ്റു ചെ യ്തു.
തമിഴ്നാട് കള്ളകുറിച്ചി വെട്രിപുരം സ്വദേശി ലക്ഷ്മണൻ ആണ് അറസ്റ്റിലായത്. വെള്ളി യാഴ്ച രാവിലെ 10ന് പള്ളിപ്പുറം നസ്വദേശി നെടിയിരിപ്പിൽ ഹൗ സിൽ എൻ. പ്രകാശനെ (56) ആണ് ന്യൂമാഹി ചെക്ക്പോസ്റ്റി നുസമീപം സ്കൈ ബോൺട്രാവൽസിന്റെ വരാന്തയിൽ തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
സംഭവസ്ഥലത്ത് നിന്ന് രക്തം പുരണ്ട കരിങ്കല്ല് കണ്ടെത്തിയിരുന്നു. പൊലിസ് ഇൻസ്പെക്ടർ ബിജുപ്രകാശിന്റെ നേതൃത്വത്തിൽ സി.സി.ടി.വി കാമ റകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെ ആണ് പ്രതിയെ പിടികൂടിയത്.
കുറച്ചുകാലമായി മാഹിഅഴിയൂർ എന്നിവിടങ്ങളിൽ മത്സ്യമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരി കയായിരുന്നു പ്രകാശൻ.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോ സ്റ്റ്മോർട്ടത്തിനായി പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലാണുള്ളത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയി രുന്നു.

Post a Comment